HomeKeralaMLAയ്ക്ക് മന്ത്രിസ്ഥാന വാഗ്ദാനവുമായി 3 കോടിയുടെ തട്ടിപ്പ് കോൾ: സിം ഉടമയെ...

MLAയ്ക്ക് മന്ത്രിസ്ഥാന വാഗ്ദാനവുമായി 3 കോടിയുടെ തട്ടിപ്പ് കോൾ: സിം ഉടമയെ കണ്ടെത്തി | Vidya Balakrishnan MLA

കോഴിക്കോട്: എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് പണം നൽകിയാൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത വ്യാജ കോൾ കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ സിം കാർഡിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു. എന്നാൽ തനിക്ക് തട്ടിപ്പിൽ പങ്കില്ലെന്നും ഫോൺ നേരത്തെ മോഷണം പോയതാണെന്നുമാണ് ഇയാളുടെ മൊഴി.(Vidya Balakrishnan MLA Fake Call Case Police Identify SIM Card Owner)

മൊബൈൽ ഫോൺ വിശദമായ പരിശോധനയ്ക്കായി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു വ്യാജ സന്ദേശം എത്തിയത്.

വയനാട് എം.പിയുടെ ഓഫീസിൽ നിന്നാണെന്ന് അവകാശപ്പെട്ടാണ് വ്യാജ വാട്‌സ്ആപ്പ് കോൾ എത്തിയത്. എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് ഒരാൾ ബന്ധപ്പെട്ടിരുന്നുവെന്നും ജില്ലയിലെ രണ്ട് എം.എൽ.എമാരുടെ നമ്പറുകൾ കൈമാറിയിട്ടുണ്ടെന്നും വ്യാജൻ എം.എൽ.എയോട് പറഞ്ഞു. അജ്ഞാതന്റെ സംസാരത്തിൽ സംശയം തോന്നിയ വിദ്യാ ബാലകൃഷ്ണൻ ഉടൻ തന്നെ നേരിട്ട് വിളിച്ച് കാര്യം തിരക്കുകയും കോൾ വ്യാജമാണെന്ന് ഉറപ്പുവരുത്തുകയുമായിരുന്നു. തുടർന്ന് എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ കോളിന്റെ ഉറവിടം ഡൽഹിയിലാണെന്ന് കണ്ടെത്തിയിരുന്നു.

Story Summary

The police have identified the SIM card owner in the fake phone call case involving Elathur MLA Vidya Balakrishnan, who was offered a cabinet post for ₹3 crore. The owner claimed his phone was stolen, while a cyber cell investigation revealed that the scam call impersonating the Wayanad MP’s office originated from Delhi.

WhatsApp Channel Banner

Latest updates

‘ജൂലൈ 20 കേവലം ട്രെയിലർ മാത്രം, പിന്നോട്ടില്ല’: കടുപ്പിച്ച്...

ന്യൂഡൽഹി: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ രാജ്യത്തെ യുവത്വം കടുത്ത രീതിയിൽ താഴെയിറക്കുമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ദേശീയ വക്താവ് അശുതോഷ് റാങ്ക മുന്നറിയിപ്പ് നൽകി. ഡൽഹി ജന്തർ മന്തറിലെ സമരം...

അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറിയിൽ കടുത്ത വിമർശനവുമായി അല്ലാഹാബാദ്...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി വിവാദത്തിലും രാജ്യത്തെ വർദ്ധിച്ചുവരുന്ന അഴിമതിയിലും രൂക്ഷമായ വിമർശനവുമായി അല്ലാഹാബാദ് ഹൈക്കോടതി (Allahabad High Court On Ram Temple Donation Theft). അഴിമതി എന്നത് സമൂഹത്തിൽ സാധാരണവൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും...

‘സിദ്ധാർത്ഥൻ്റെ പേരിൽ ആപ്പ് പുറത്തിറക്കും, വിദ്യാർത്ഥികൾക്ക് പരാതി നൽകാം’:...

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് പൂർണ്ണമായും തടയുന്നതിനായി കൂടുതൽ ശക്തമായ നിയമനിർമ്മാണത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ. റാഗിംഗിനിരയായി മരണപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ പേരിൽ പ്രത്യേക ആപ്ലിക്കേഷൻ...

അഫ്ഗാനിസ്ഥാൻ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റൻ പദവി ഒഴിഞ്ഞ് ഹഷ്മത്തുള്ള...

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറന്നുകൊണ്ട് ഏകദിന ടീമിന്റെ ക്യാപ്റ്റൻ പദവിയിൽ നിന്ന് ഹഷ്മത്തുള്ള ഷാഹിദി പടിയിറങ്ങി. വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഈ പദവി ഒഴിയുന്നതെന്ന് 31 കാരനായ താരം സമൂഹമാധ്യമങ്ങളിലൂടെ...

പ്രതികൾക്ക് കൈവിലങ്ങ് അണിയിക്കുന്നതിൽ നിയന്ത്രണങ്ങൾ: പുതിയ നിർദ്ദേശങ്ങളുമായി DGP...

തിരുവനന്തപുരം: പ്രതികളെ അറസ്റ്റ് ചെയ്യുമ്പോഴും കസ്റ്റഡിയിൽ സൂക്ഷിക്കുമ്പോഴും കൈവിലങ്ങ് ഉപയോഗിക്കുന്നതിൽ വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന പോലീസ് മേധാവി. നിയമപരിപാലനത്തിനിടെ ഉദ്യോഗസ്ഥർ വിവേചനാധികാരം കൃത്യമായി പാലിക്കണമെന്നും ഒരാളെയും വ്യക്തിപരമായി അപമാനിക്കാനോ അന്തസ്സ് കെടുത്താനോ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...