Times Kerala

കളക്ടറേറ്റില്‍ ബിന്നുകള്‍ വിതരണം ചെയ്തു 

 
കളക്ടറേറ്റില്‍ ബിന്നുകള്‍ വിതരണം ചെയ്തു 
 ആലപ്പുഴ സിവില്‍ സ്റ്റേഷനിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ മാലിന്യ ശേഖരണത്തിനായുള്ള ബിന്നുകളുടെ വിതരണം ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍വഹിച്ചു.  ഡെപ്യൂട്ടി കളക്ടര്‍ എസ്. സന്തോഷ് കുമാര്‍, എച്ച്. എസ്. പ്രീത പ്രതാപന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. 
ജൂലായ് ഒന്നോടെ സിവില്‍ സ്‌റ്റേഷനിലെ എല്ലാ ഓഫീസുകളും പൂര്‍ണമായും ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറുമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു.

Related Topics

Share this story