വെള്ളാപ്പള്ളി നടേശന്റെ വസതിയിലേക്കുള്ള ബഹുജന മാർച്ചിന് നിരോധനം
May 27, 2023, 06:38 IST

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വസതിയിലേക്ക് ശ്രീനാരായണ സഹോദര ധർമ്മവേദി ശനിയാഴ്ച നടത്താനിരുന്ന ബഹുജന മാർച്ച് ആലപ്പുഴ ജില്ലാ കളക്ടർ ഹരിത വി. കുമാർ നിരോധിച്ചു.
ഉത്തരവ് നടപ്പാക്കാൻ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. മാർച്ചിനെതിരെ എസ്എൻഡിപി പ്രഖ്യാപിച്ച ബഹുജന കൂട്ടായ്മയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സംഘർഷ സാധ്യതയും ക്രമസമാധാന പ്രശ്നവും ഗതാഗതക്കുരുക്കിനുള്ള സാധ്യതയും കണക്കിലെടുത്താണ് നടപടി.