ടി.വി നന്നാക്കാനായി വീട്ടില്‍ എത്തി, വൃദ്ധന്റെ 2 പവന്‍ സ്വര്‍ണ മാലയുമായി കടന്നുകളഞ്ഞു; പ്രതി അറസ്റ്റിൽ

 

മാവേലിക്കര: ടി.വി നന്നാക്കാനായി വീട്ടില്‍ എത്തി വൃദ്ധന്റെ 2 പവന്‍ സ്വര്‍ണ മാല പൊട്ടിച്ചു കടന്നുകളഞ്ഞയാൾ അറസ്റ്റിൽ. ചെറിയനാട് ചെറുവല്ലൂര്‍ തെക്കേവീട്ടില്‍ രതീഷ് കുമാര്‍​​ (42) നെയാണ് കൊച്ചാലുംമൂട് ഭാഗത്ത് വച്ച്‌ മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.കല്ലിമേല്‍ മലയില്‍ ബംഗ്ലാവ് പാച്ചച്ചന്റെ (90) മാല പൊട്ടിച്ചത്. സി.ഐയോടൊപ്പം സീനിയര്‍ സി.പി.ഒ സിനു വര്‍ഗീസ്, ഉണ്ണികൃഷ്ണ പിള്ള.ജി, സി.പി.ഒമാരായ മുഹമ്മദ് ഷഫീഖ്, അരുണ്‍ ഭാസ്കര്‍, ഗിരീഷ് ലാല്‍ വി.വി, ഗോപകുമാര്‍.ജി, ജവഹര്‍.എസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Share this story