Times Kerala

 അതിഥി അധ്യാപക നിയമനം

 
 അധ്യാപക ഒഴിവ്
 

മലപ്പുറം ഗവ. വനിതാ കോളേജില്‍ മാത്തമാറ്റിക്‌സ് വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഇന്ന് (മെയ് 14) രാവിലെ 10 ന് കോളേജ് ഓഫീസില്‍ നടക്കും. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവം നെറ്റുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2972200.

മങ്കട ഗവ. കോളേജില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, എകണോമിക്‌സ്, ഹിന്ദി, ഉറുദു, കമ്പ്യൂട്ടര്‍ സയന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, ജേര്‍ണലിസം, ഇംഗ്ലീഷ്, സൈക്കോളജി, ഫിസിയോളജി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. നിലവിലെ യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ  മെയ് 18 നകം നേരിട്ടോ തപാല്‍ മുഖേനയോ കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188900202.

താനൂർ സി.എച്ച്.എം.കെ.എം. ഗവ.കോളേജിൽ  വിവിധ വിഭാഗങ്ങളിലെ അധ്യാപക ഒഴിവുകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു . മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 23 രാവിലെ 10 നും ബിസിനസ് മാനേജ്മെന്റ്, ഇലക്‍ട്രോണിക്സ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 30 രാവിലെ 10 നും കൊമേഴ്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 30 രാവിലെ 11 നും മാത്തമാറ്റിക്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 30 ഉച്ചയ്ക്ക് ഒരു മണിക്കും കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 30 ഉച്ചയ്ക്ക രണ്ടിനും അഭിമുഖം നടക്കും. നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ്‌ വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ് . വിശദ വിവരങ്ങള്‍   gctanur.ac.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും.

മലപ്പുറം ഗവ.കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ്,പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം,കെമിസ്ട്രി എന്നീ വകുപ്പുകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ട്റേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള, നിലവിലെ യു. ജി. സി  റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗർത്ഥികൾ മെയ് 18 വൈകുന്നേരം അഞ്ചു മണിക്കകം കോളേജ് വെബ്‍സൈറ്റില്‍ (gcmalappuram.ac.in) നൽകിയുട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9061734918,0483-2734918.

Related Topics

Share this story