HomeKeralaഅപൂർവ്വ രോഗാവസ്ഥ; സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവൻ പകർന്ന് അപ്പോളോ അഡ്‌ലക്‌സ്...

അപൂർവ്വ രോഗാവസ്ഥ; സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവൻ പകർന്ന് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി | Apollo adlux hospital

അങ്കമാലി: കുടലിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്ന അതീവ ഗുരുതരമായ പ്രകൃതത്തിലുള്ള അക്യൂട്ട് മിസെന്ററിക് ഇസ്കീമിയ (Acute Mesenteric Ischemia) ബാധിച്ച രോഗിയെ രണ്ട് സങ്കീർണ്ണ ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി (Apollo adlux hospital). കടുത്ത വയറുവേദനയെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട അബ്ദുൾ റഹ്മാൻ എന്ന രോഗിക്കാണ് ആശുപത്രിയിലെ വിദഗ്ധ മെഡിക്കൽ സംഘം പുതുജീവൻ നൽകിയത്.

ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് കുടലിലേക്ക് രക്തമെത്തിക്കുന്ന പ്രധാന ധമനിയിൽ ഗുരുതരമായ തടസ്സം കണ്ടെത്തിയത്. രക്തയോട്ടം നിലച്ചതോടെ രോഗിയുടെ ചെറുകുടലിന്റെ ഭൂരിഭാഗവും ജീവനറ്റ നിലയിലായിരുന്നു. തുടർന്ന് സർജിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം കൺസൾട്ടന്റ് ഡോ. കാർത്തിക് കുൽശ്രേസ്തയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം രോഗിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയയിലൂടെ നശിച്ചുപോയ കുടലിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുകയും, അവശേഷിച്ച 50-60 സെന്റീമീറ്റർ മാത്രം വരുന്ന ചെറുകുടൽ വിദഗ്ധമായി സംരക്ഷിക്കുകയും ചെയ്തു.

ചെറുകുടലിന്റെ വലിയൊരു ഭാഗം നീക്കം ചെയ്യേണ്ടി വന്നതിനാൽ രോഗിക്ക് ആഹാരത്തിൽ നിന്നുള്ള പോഷകങ്ങൾ ആഗിരണം ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉടലെടുത്തു. ഈ പ്രതിസന്ധി മറികടക്കാൻ ഇന്റസ്റ്റൈനൽ റീഹാബിലിറ്റേഷൻ (Intestinal Rehabilitation) ചികിത്സാരീതി ആരംഭിച്ചു. കുടലിന് വിശ്രമം നൽകുന്നതിനായി വയറ്റിൽ താൽക്കാലികമായി ‘സ്റ്റോമ’ (Stoma) നിർമ്മിക്കുകയും ‘ഹോം പാരന്ററൽ ന്യൂട്രിഷൻ’ (HPN) വഴി വീട്ടിൽ വെച്ച് തന്നെ സിരകളിലൂടെ പൂർണ്ണ പോഷണം നൽകുകയും ചെയ്തു. കൂടാതെ ദഹനരസങ്ങൾ വീണ്ടും അവശേഷിക്കുന്ന കുടലിലേക്ക് എത്തിച്ച് പോഷകങ്ങൾ ആഗിരണം ചെയ്യിക്കുന്ന ‘ബൈൽ റീഫീഡിംഗ്’ (Bile Refeeding) ചികിത്സയും വിജയകരമായി നടപ്പിലാക്കി.

രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് രണ്ടാംഘട്ട ശസ്ത്രക്രിയയിലൂടെ താൽക്കാലികമായി ഉണ്ടാക്കിയ സ്റ്റോമ നീക്കം ചെയ്യുകയും, അവശേഷിച്ച ചെറുകുടലിനെ വൻകുടലുമായി വിജയകരമായി കൂട്ടിയോജിപ്പിക്കുകയും ചെയ്തു. നിലവിൽ രോഗി പൂർണ്ണ ആരോഗ്യവാനായി സാധാരണ ഭക്ഷണക്രമത്തിലേക്കും ജീവിതത്തിലേക്കും മടങ്ങിയെത്തി. സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. സോനു സെബാസ്റ്റ്യൻ, ജനറൽ സർജൻ ഡോ. വിനയ് രാമചന്ദ്രൻ എന്നിവരും ചികിത്സയ്ക്ക് നേതൃത്വം നൽകി.

Story Summary: Apollo Adlux Hospital successfully saved the life of a patient diagnosed with Acute Mesenteric Ischemia through two complex surgeries and advanced Intestinal Rehabilitation. Led by Dr. Karthik Kulshrestha, the surgical team removed the damaged small intestine, preserved the remaining portion, and utilized Home Parenteral Nutrition (HPN) and Bile Refeeding to restore the patient’s digestive system to normalcy.

WhatsApp Channel Banner

Latest updates

ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ്: ഹോർമുസിൽ...

ടെഹ്‌റാൻ: ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ് വ്യോമസേന നടത്തുന്ന ശക്തമായ ബോംബാക്രമണം തുടർച്ചയായ പത്താം ദിവസത്തിലേക്ക് കടന്നു. ഇറാനിലെ സിരിക്, ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ്, ചബഹാർ, കൊനാരാക്ക് എന്നിവിടങ്ങളിലാണ് പുതുതായി...

‘എന്തിനാണ് ഭയക്കുന്നത് ?’: CJP പ്രക്ഷോഭത്തിന് പിന്തുണയുമായി രഞ്ജിനി...

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (CJP) ജന്തർമന്തറിൽ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി രഞ്ജിനി ഹരിദാസ് സമരവേദിയിലെത്തി. രാജ്യത്ത് വിദ്യാഭ്യാസം അത്രയേറെ പ്രധാനപ്പെട്ട വിഷയമാണെന്നും, നീറ്റ് പരീക്ഷാ തട്ടിപ്പുകളിലും വിദ്യാർഥികളുടെ ഭാവി തകരുന്ന പ്രശ്നങ്ങളിലും...

‘ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ വൻ വിജയം, പാക് സൈന്യം...

ന്യൂഡൽഹി: ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി നൂറീൻ നിയാസിയുടെ വെളിപ്പെടുത്തൽ പാകിസ്താൻ രാഷ്ട്രീയത്തിലും സൈന്യത്തിലും വലിയ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു. ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' വൻ വിജയമായിരുന്നുവെന്നും,...

‘ഞാൻ ഇവിടെ ഉള്ളിടത്തോളം ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും...

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര കുറ്റാരോപണം നേരിടുന്നവർ താര സംഘടനയായ 'അമ്മ'യുടെ തലപ്പത്ത് എത്തില്ലെന്ന് ഉറപ്പു വരുത്തുമെന്ന് ശ്വേത മേനോൻ. തനിക്കെതിരെ നടക്കുന്ന രാഷ്ട്രീയ ആരോപണങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ...

ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടാൻ ജില്ലാടിസ്ഥാനത്തിൽ പ്രത്യേക...

കൊച്ചി: റോഡപകടങ്ങൾ ഉണ്ടാക്കിയ ശേഷം വാഹനം നിർത്താതെ ഓടിച്ചുപോകുന്ന സംഭവങ്ങളിൽ പ്രതികളെയും വാഹനങ്ങളെയും വേഗത്തിൽ കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേക പോലീസ് സ്‌ക്വാഡുകൾ രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...