കൊച്ചി: റോഡപകടങ്ങൾ ഉണ്ടാക്കിയ ശേഷം വാഹനം നിർത്താതെ ഓടിച്ചുപോകുന്ന സംഭവങ്ങളിൽ പ്രതികളെയും വാഹനങ്ങളെയും വേഗത്തിൽ കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേക പോലീസ് സ്‌ക്വാഡുകൾ രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കണം ഈ സ്‌ക്വാഡുകൾ പ്രവർത്തിക്കേണ്ടത്.(Kerala High Court orders police squads for hit and run cases)
അപകടമുണ്ടാക്കുന്ന വാഹനങ്ങൾ കണ്ടെത്താൻ സാധിക്കാത്തതുമൂലം ഇരകൾക്ക് അർഹമായ ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവും നിഷേധിക്കപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് ഉത്തരവ്. റോഡിൽ ഇടിച്ചിട്ട് കടന്നുകളഞ്ഞ സംഭവങ്ങൾ ചോദ്യം ചെയ്തുള്ള മൂന്ന് ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
ജില്ലകളിലെ സ്‌ക്വാഡുകൾ തമ്മിൽ കൃത്യമായ ഏകോപനം വേണമെന്നും സൈബർ പോലീസിന്റെ സഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാൻ പ്രത്യേക സ്പെഷ്യൽ സ്‌ക്വാഡ് ഫോൺ നമ്പറുകൾ ലഭ്യമാക്കണം. കൂടാതെ, സമാനമായ അപകടങ്ങളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനും കോടതി ഉത്തരവിട്ടു.
Story Summary
The Kerala High Court has directed the formation of specialized police squads in every district to track down vehicles involved in hit-and-run accidents. Justice G. Gireesh ordered that these squads operate under the direct supervision of District Police Chiefs to ensure victims receive proper insurance and compensation.


