Times Kerala

 വ്യോമസേനയില്‍ അഗ്നിവീര്‍:
പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം

 
തവാംഗുമായി ബന്ധമില്ല; വടക്കുകിഴക്കന്‍ മേഖലയില്‍ സൈനിക പരിശിലീനം നടത്തുമെന്ന് വ്യോമസേന പ്രഖ്യാപിച്ചു
 

വ്യോമസേനയില്‍ അഗ്‌നിവീര്‍ തെരഞ്ഞെടുപ്പിനുള്ള (അഗ്‌നിവീര്‍വായു-01/2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. ഓണ്‍ലൈനായി ഫെബ്രുവരി ആറ് വരെ അപേക്ഷിക്കാം.  2004 ജനുവരി രണ്ടിനും 2007 ജൂലായ് രണ്ടിനും ഇടയില്‍ ജനിച്ചവരാവണം അപേക്ഷകർ . വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം http://agnipathvayu.cdac.in/ ല്‍ ലഭിക്കും. മാര്‍ച്ച് 17 മുതല്‍ ഓണ്‍ലൈന്‍ പരീക്ഷ ആരംഭിക്കും.

പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍-ഹൈസ്കൂൾ ടീച്ചർ (അറബിക്); ഇന്റര്‍വ്യൂ 9ന്

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് - സെക്കന്റ് - എന്‍ സി എ - ഒ ബി സി - 295/2022),  പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍  ടീച്ചര്‍ (അറബിക് - 400/2020) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി 2023 ഒക്ടോബര്‍ 11, ഏപ്രില്‍ അഞ്ച് തീയതികളില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ഫെബ്രുവരി ഒമ്പതിന് ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക്  പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം.

Related Topics

Share this story