HomeKeralaനടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതയുടെ ഹർജി നാളെ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ...

നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതയുടെ ഹർജി നാളെ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിലേക്ക്; ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറി | Actress assault case survivor plea Kerala High Court

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ, ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതിയിൽ നാളെ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും (Actress assault case survivor plea Kerala High Court). മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ നിയമവിരുദ്ധമായി ചോർന്ന സംഭവത്തിൽ വിശദമായ പുനരന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം ഈ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറിയിരുന്നു. മെമ്മറി കാർഡുമായി ബന്ധപ്പെട്ട പരാതി മുമ്പ് താൻ ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാറായിരിക്കെ ഔദ്യോഗികമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പിന്മാറ്റം. ഇതേത്തുടർന്നാണ് ഹർജി ഇപ്പോൾ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിലേക്ക് ചീഫ് ജസ്റ്റിസ് റീഅസൈൻ ചെയ്തത്.

കോടതികളുടെ കസ്റ്റഡിയിലിരിക്കെ മൂന്നു തവണ മെമ്മറി കാർഡ് അനധികൃതമായി തുറന്നുപരിശോധിച്ചതായി ഫൊറൻസിക് പരിശോധനയിൽ നേരത്തെ കണ്ടെത്തിയിരുന്നു. ഈ വിഷയത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി സമർപ്പിച്ച വസ്തുതാന്വേഷണ റിപ്പോർട്ടിനെതിരെയാണ് അതിജീവിത പ്രധാനമായും ഹർജി നൽകിയിരിക്കുന്നത്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ അപൂർണ്ണമാണെന്നും പ്രതികളെ സംരക്ഷിക്കുന്നതാണെന്നുമാണ് അതിജീവിതയുടെ ആക്ഷേപം. സുപ്രീം കോടതിയിലെ പ്രമുഖ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുള്ളത്.

2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ വെച്ച് അതിജീവിതയായ നടി ആക്രമിക്കപ്പെടുന്നതും പ്രതികൾ ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതും. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കേസിൽ വൻ നിയമപോരാട്ടങ്ങൾക്കൊടുവിൽ വിചാരണ കോടതി വിധി പ്രസ്താവിച്ചിരുന്നു. കേസിൽ കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് ഉൾപ്പെടെ നാലു പേരെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആദ്യ 6 പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കുകയും ചെയ്തിരുന്നു. ഈ വിധിക്ക് ശേഷവും മെമ്മറി കാർഡ് ചോർച്ചയിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ നിയമപോരാട്ടം തുടരുമെന്ന ഉറച്ച നിലപാടിലാണ് അതിജീവിത.

Story Summary: The Kerala High Court bench led by Justice Kauser Edappagath will tomorrow hear the plea filed by the survivor actress in the 2017 assault case, seeking a re-investigation into the unauthorized access and hash value change of the memory card containing the assault visuals. Previously, Justice Jobin Sebastian recused himself from hearing the case as he had handled the matter earlier as a Judicial Registrar. The survivor approached the court through senior Supreme Court advocate Vrinda Grover challenging the fact-finding report submitted by the Ernakulam District Sessions Judge.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....