Times Kerala

 വെ൪ട്ടിഗോയെക്കുറിച്ച് കൂടുതലറിയാ൯ വഴിയൊരുക്കി അബോട്ടിന്റെ പുതിയ സ൪വേയും “ചക്ക൪ കോ ചെക്ക് ക൪” ക്യാംപെയ്നും

 
 വെ൪ട്ടിഗോയെക്കുറിച്ച് കൂടുതലറിയാ൯ വഴിയൊരുക്കി അബോട്ടിന്റെ പുതിയ സ൪വേയും “ചക്ക൪ കോ ചെക്ക് ക൪” ക്യാംപെയ്നും
 

ഇന്ത്യയിലെ 70 ദശലക്ഷത്തോളം ആളുകളെ ബാധിക്കുന്ന, സാധാരണരീതിയിൽ എല്ലാവരും അവഗണിക്കുന്ന ബാലൻസ് ഡിസോർഡറായ വെർട്ടിഗോയെക്കുറിച്ച് കൂടുതൽ അവബോധം പകരുന്നതിനായി ആഗോള ആരോഗ്യ സംരക്ഷണ രംഗത്തെ പ്രമുഖ കമ്പനിയായ അബോട്ട് ഇന്ത്യയിൽ 'ചക്കർ കോ ചെക്ക് കാർ' ക്യാംപെയ്൯ ആരംഭിച്ചു. ലോകം തങ്ങൾക്ക് ചുറ്റും കറങ്ങുന്നതായി ആളുകൾക്ക് തോന്നുന്ന ഒരു അവസ്ഥയാണ് വെർട്ടിഗോ. ഈ പ്രചാരണത്തിലൂടെ, ആളുകളെ അവരുടെ ആരോഗ്യത്തെ നിയന്ത്രിക്കാനും അവസ്ഥ നന്നായി കൈകാര്യം ചെയ്യാനും സഹായിക്കുക എന്നതാണ് അബോട്ട് ലക്ഷ്യമിടുന്നത്. 

വെർട്ടിഗോയുടെ വഴിതെറ്റിക്കുന്ന യാഥാർത്ഥ്യത്തിലേക്ക് ലോകത്തിന് ഒരു പുതിയ ജാലകം തുറക്കുന്ന ഒരു ഡിജിറ്റൽ ചിത്രത്തിലൂടെ പ്രചാരണം ആരംഭിച്ചിരിക്കുകയാണ് അബോട്ട്. ബോളിവുഡ് നടനും യുണിസെഫ് ഇന്ത്യ അംബാസഡറുമായ ആയുഷ്മാൻ ഖുറാനയാണ് ചിത്രംത്തിൽ  അഭിനയിക്കുന്നത്.

വെർട്ടിഗോയുടെ പെട്ടെന്നുള്ള കറക്കം  ജീവിതത്തെ സന്തുലിതാവസ്ഥയിൽ നിന്ന് എങ്ങനെ  തള്ളിക്കളയുന്നു എന്നതിന്റെ വ്യക്തമായ ചിത്രം ഇത് അവതരിപ്പിക്കുന്നു. ഈ അനുഭവങ്ങളുമായി ജീവിക്കുന്നവരെ ഉട൯ പരിഹാര നടപടിയെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

 

വെർട്ടിഗോ കൈകാര്യം ചെയ്യുന്നത് ഒരു വെല്ലുവിളിയായിരുന്നുവെന്നും പക്ഷേ അത് തന്നെ പ്രതിരോധത്തിന്റെ ശക്തി പഠിപ്പിച്ചുവെന്നും വെർട്ടിഗോയുമായുള്ള തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെച്ച ആയുഷ്മാൻ ഖുറാന പറഞ്ഞു. 2016-ൽ രോഗനിർണയം നടത്തിയപ്പോൾ, പെട്ടെന്നുള്ള ഓരോ ചലനവും ലോകം തനിക്ക് ചുറ്റും കറങ്ങുന്നതായി തോന്നിച്ചു. തിരക്കിട്ട സിനിമാ 

ഷെഡ്യൂളുകൾക്കിടയിൽ, വരാനിരിക്കുന്ന തലകറക്കത്തെക്കുറിച്ചുള്ള നിരന്തരമായ ഭയം ഭയപ്പെടുത്തുന്നതായിരുന്നു. എന്നിരുന്നാലും, ശരിയായ മരുന്ന് കണ്ടെത്തുന്നതും ധ്യാനം സ്വീകരിക്കുന്നതും തന്റെ അവസ്ഥ പൂർണ്ണമായും കൈകാര്യം ചെയ്യാൻ എന്നെ സഹായിച്ചു. ഇത് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയായി തോന്നുമെങ്കിലും നിങ്ങൾക്ക് വിജയിക്കാൻ കഴിയുന്ന ഒരു യുദ്ധമാണിത്. ആവശ്യമായ സഹായം തേടാനും പുതിയ ആത്മവിശ്വാസത്തോടെ ജീവിതം നയിക്കാനും എന്റെ യാത്ര മറ്റുള്ളവർക്ക് പ്രചോദനം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. 

 

അദ്ദേഹത്തിന്റെ അനുഭവം അസാധാരണമല്ല. ദശലക്ഷക്കണക്കിന് ആളുകൾ ഈ അവസ്ഥ നിശബ്ദമായി അനുഭവിക്കുകയും അതിനെ ഒരു സാധാരണ തലകറക്കമായി തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. ശരിയായ സമയത്ത് ശരിയായ രോഗനിർണയവും ചികിത്സയും നേടുകയും ജീവിതശൈലിയിൽ പ്രധാന മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നത് ഈ അവസ്ഥയെ നിയന്ത്രിക്കുന്നതിനും നിങ്ങളുടെ ആരോഗ്യത്തെ നിയന്ത്രിക്കുന്നതിനും പ്രധാനമാണ്.

 

ഏകദേശം 70 ദശലക്ഷം ഇന്ത്യക്കാർക്ക് വെർട്ടിഗോ അനുഭവപ്പെടുന്നുണ്ടെന്ന് അബോട്ട് ഇന്ത്യ മെഡിക്കൽ ഡയറക്ടർ ഡോ. ജെജോ കരൺകുമാർ പറഞ്ഞു. ഈ ബാലൻസ് ഡിസോർഡർ ആളുകളുടെ ജീവിത നിലവാരത്തെ ബാധിക്കുമെങ്കിലും അത് കൈകാര്യം ചെയ്യാൻ കഴിയും. അവബോധം വളർത്തുന്നതിലൂടെയും അവസ്ഥയുടെ അടയാളങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന അറിവും ഉപകരണങ്ങളും ഉപയോഗിച്ച് അവരെ ശാക്തീകരിക്കുന്നതിലൂടെയും സമയബന്ധിതമായ വൈദ്യോപദേശവും പിന്തുണയും നേടുന്നതിലൂടെയും പൂർണ്ണമായ ജീവിതം നയിക്കുന്നതിലൂടെയും വെർട്ടിഗോയുമായി ജീവിക്കുന്ന ആളുകളുടെ യാത്ര ലളിതമാക്കുകയാണ് അബോട്ട് ലക്ഷ്യമിടുന്നത്.

 

ഐക്യുവിഐഎയുമായി സഹകരിച്ച് അബോട്ട് നടത്തിയ സർവേയാണ് പ്രചാരണത്തിന്റെ അവിഭാജ്യഘടകം. ഇന്ത്യയിൽ വെർട്ടിഗോയുമായി ജീവിക്കുന്ന ആളുകളുടെ യാഥാർത്ഥ്യങ്ങൾ മനസിലാക്കാൻ സർവേ കണ്ടെത്തലുകൾ സഹായിക്കുന്നു. മുംബൈ, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് 1,250 പേരിൽ പ്രതികരണങ്ങളോടെയാണ് ഈ സർവേ നടത്തിയത്. വെർട്ടിഗോ രോഗികളും പരിചരണം നൽകുന്നവരും അതുപോലെ തന്നെ തലകറക്കം അനുഭവിക്കുന്ന കുടുംബാംഗങ്ങളുള്ളവരും ഇതുവരെ രോഗനിർണയം നടത്തിയിട്ടില്ലാത്തവരും ഇതിൽ ഉൾപ്പെടുന്നു. 

 

വെർട്ടിഗോ: ഒരു സുപ്രധാന പോരാട്ടം 


തലവേദന, ഇരട്ട കാഴ്ച, ഇരുട്ട് അനുഭവപ്പെടൽ എന്നിവയ്ക്ക് കാരണമാകുന്ന അനിയന്ത്രിതമായി കറങ്ങുന്ന ഒരു ലോകത്തെ സങ്കൽപ്പിക്കുക. വെർട്ടിഗോയുമായി ജീവിക്കുന്നവരുടെ യാഥാർത്ഥ്യം ഇതാണ്. ഈ അവസ്ഥ ആളുകളുടെ ജീവിതത്തെയും വ്യക്തിപരമായും ചുറ്റുമുള്ള ആളുകളെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് അബോട്ട്, ഐക്യുവിഐഎ സർവേ വെളിപ്പെടുത്തുന്നു.  

 
  • വ്യക്തിപരമായ ജീവിതം: വെർട്ടിഗോ വെറുതെ കറങ്ങുക മാത്രം അല്ല. ഇത് വ്യക്തിപരമായ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. 34% പേ൪ പ്രധാനപ്പെട്ട സംഭവങ്ങൾ റദ്ദാക്കുന്നു. 33% പേ൪ ദേഷ്യം അല്ലെങ്കിൽ അസൂയ അനുഭവിക്കുന്നു. 26% പേ൪ കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിന് തകരാ൪ സംഭവിക്കുമെന്ന് ഭയപ്പെടുന്നു. 

  • ട്രിഗറുകൾ: വെർട്ടിഗോയുടെ പ്രധാന ട്രിഗറുകൾ ഉത്കണ്ഠ അല്ലെങ്കിൽ സമ്മർദ്ദം (39%) യാത്ര (34%), കാലാവസ്ഥയിലെ മാറ്റങ്ങൾ (30%) എന്നിവയാണ്. 

  • ലക്ഷണങ്ങൾ: ഓരോ വെർട്ടിഗോ എപ്പിസോഡിനും തലവേദന (52%) ഇരട്ട കാഴ്ച (43%), ബ്ലാക്ക്ഔട്ട് വികാരം (40%), തലയ്ക്ക് ഭാരം തോന്നൽ (37%), കഴുത്ത് വേദന (28%) എന്നിവയുൾപ്പെടെ നിരവധി ലക്ഷണങ്ങൾ കാണാൻ കഴിയും. 

  • കുടുംബജീവിതവും യാത്രയും: വെർട്ടിഗോ രോഗികൾക്ക് അവരുടെ കുടുംബത്തെ പരിപാലിക്കാനുള്ള കഴിവുകളെ ബാധിക്കുകയും (23%) കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയം കുറയ്ക്കുകയും ചെയ്യുന്നു (23%). പൊതുഗതാഗതമോ വിമാന യാത്രയോ ഉപയോഗിക്കുമ്പോൾ ഇത് അസ്വസ്ഥതയുണ്ടാക്കുന്നു (19%) 

തലകറക്കം റിപ്പോർട്ട് ചെയ്യുന്ന 48% ആളുകൾ മാത്രമേ രോഗലക്ഷണങ്ങൾക്കായി പരിശോധന നടത്തുന്നുള്ളൂ. ശരാശരി, 38 വയസ്സിലാണ് വെർട്ടിഗോ രോഗനിർണയം നടത്തുന്നത്, നാലിലൊന്ന് രോഗികൾക്ക് മാസത്തിൽ ഒരിക്കൽ ഇതിന്റെ ആക്രമണം അനുഭവപ്പെടുന്നു. ചില മിഥ്യാധാരണകൾ വെർട്ടിഗോയെ ചുറ്റിപ്പറ്റി നിലനിൽക്കുന്നു.  21% രോഗികൾ ഈ അവസ്ഥ പ്രായമായവരെ മാത്രമേ ബാധിക്കുകയുള്ളൂവെന്ന് വിശ്വസിക്കുന്നു. 15% പേർ ഇത് ചികിത്സിക്കാൻ കഴിയാത്തതും പകർച്ചവ്യാധിയുമാണെന്ന് കരുതുന്നു. വെർട്ടിഗോ രോഗികളുടെ പകുതിയോളം പേർ മാത്രമേ മരുന്നുകൾ കഴിക്കുന്നുള്ളൂ. അവരുടെ വ്യക്തിപരമായ ജീവിതത്തിൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്തിയിട്ടും ഒരു വെർട്ടിഗോ എപ്പിസോഡിന്റെ സാധ്യത കുറയ്ക്കുന്നതിന് വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കുകന്നവ൪ 34% പേരും സ്ക്രീൻ സമയം കുറയ്ക്കുന്നത് 30% പേരും മാത്രമാണ്.  വെർട്ടിഗോയുമായി ജീവിക്കുന്നവർ അഭിമുഖീകരിക്കുന്ന മറഞ്ഞിരിക്കുന്ന പോരാട്ടങ്ങളുടെ വ്യക്തമായ ചിത്രം വെളിപ്പെടുത്തുന്നതാണ് ഈ വസ്തുതകൾ. 

 

ഈ ബോധവൽക്കരണ സംരംഭത്തിന്റെ ഭാഗമായി അബോട്ട് ഒരു ഓൺലൈൻ മൂല്യനിർണ്ണയ ടൂളും ആരംഭിച്ചിട്ടുണ്ട്. വെർട്ടിഗോ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും നേരത്തെയുള്ള കണ്ടെത്തലിനെ പിന്തുണയ്ക്കുന്നതിനും ആളുകളെ സഹായിക്കുന്നതിനുള്ള ഒരു ചാറ്റ്ബോട്ട് അധിഷ്ഠിത സർവേയാണിത്. ഈ സർവേ 7 ഭാഷകളിൽ (ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ബംഗാളി) ലഭ്യമാണ്. സ൪വേ ലഭ്യമാകാ൯ ലിങ്ക്: 

Related Topics

Share this story