Times Kerala

കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധം, ഇല്ലെങ്കിൽ പിഴ; സജി ചെറിയാൻ

 
മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കടലിൽ അപകടത്തിൽപ്പെട്ടു;9 പേർക്കായി തെരച്ചിൽ തുടരുന്നു

മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നവർക്ക് ആധാർ കാർഡ് നിർബന്ധമാക്കി സർക്കാർ. കയ്യിൽ ആധാർ കാർഡ് ഇല്ലെങ്കിൽ ആയിരം രൂപ പിഴയായി ഈടാക്കും എന്നാണ് മുന്നറിയിപ്പ്. കടലിൽ പോകുന്ന തൊഴിലാളികൾക്ക് ആധാർ കാർഡ് ഉണ്ടെന്നുള്ളത് ബോട്ട് ഉടമ ഉറപ്പുവരുത്തണം എന്നാണ് നിർദേശം. സഭയിൽ കെ.കെ രമയുടെ ചോദ്യത്തിന് മന്ത്രി സജി ചെറിയാൻ്റെ രേഖാമൂലം നൽകിയ മറുപടിയാണിത്.

വ്യാജ രേഖ നിർമിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒറിജിനൽ ആധാർ കാർഡ് തന്നെ കൈവശം വെയ്ക്കേണ്ടതുണ്ട്. ആധാർ കാർഡ് നഷ്ടപ്പെട്ടവർക്ക് UIDAI വെബ്സൈറ്റിൽ നിന്ന് ഇ ആധാർ ഡൗൺലോഡ് ചെയ്യാം. രാജ്യ സുരക്ഷ മുൻനിർത്തിയാണ് സര്ക്കാറിന്റെ  ഈ സുപ്രധാന തീരുമാനം. ഇതിനായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Topics

Share this story