എറണാകുളത്ത് ഒഴിഞ്ഞ പറമ്ബില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

news
 കൊച്ചി : എറണാകുളം ഞാറക്കല്‍ പെരുമാള്‍പടിയിലെ ആളൊഴിഞ്ഞ പറമ്ബില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി.പ്രദേശവാസിയായ ഷാജിയെന്ന് വിളിക്കുന്ന ജോസഫ് വി ആറാണ്(51) മരിച്ചത്.അതെസമയം മൃതദേഹത്തിന്റെ പാതിഭാഗങ്ങള്‍ മണ്ണിലെ കുഴിക്കുള്ളില്‍ പുതഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത് പറമ്ബിലുണ്ടായിരുന്ന കുഴിയില്‍ വീണുണ്ടായ അപകടത്തിലാണ് മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ഏഴുമണിയോടെ തുണി ഉണക്കാനെത്തിയ അയല്‍ക്കാരിയാണ് മൃതദേഹം കണ്ടത്. 

Share this story