Times Kerala

കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാനക്കൂട്ടം വീട് തകർത്തു

 
ചിന്നക്കനാലിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി മരിച്ചു

കോതമംഗലം കുട്ടമ്പുഴയിൽ  വീട് തകർത്ത് കാട്ടാനക്കൂട്ടം. ഇന്ന് പുലർച്ചെ മണികണ്ഠൻ ചാലിന് സമീപം വെള്ളാരംകുത്തിലാണ് ആന എത്തിയത്. വെള്ളാരംകുത്ത് സ്വദേശി ശാരദയുടെ വീടാണ് കാട്ടാനക്കൂട്ടം തകർത്തത്. അതേസമയം വയനാട് പടമലയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാന നിലവിൽ മണ്ണുണ്ടിയിൽ. കാട്ടാന കർണാടക ഭാഗത്തേക്ക് നീങ്ങുകയാണ്. ആന ചേലൂർ മണ്ണുണ്ടിക്ക് സമീപമുള്ള വനമേഖലയിലെന്ന് ഇപ്പോഴത്തെ നിഗമനം. നാഗർഹോള വന്യജീവി സങ്കേതത്തിലേക്ക് നീങ്ങുന്നു.

ആനയെ പിടികൂടുന്ന ദൗത്യം വൈകാതെ ആരംഭിക്കും. ബേലൂർ മഖ്ന നിലവിൽ ചാലിഗദ്ധ ഭാഗത്ത്‌ ഉണ്ടെന്നാണ് ഏറ്റവും അവസാനമായി ലഭിച്ച വിവരം. ആര്‍ആര്‍ടി വിഭാഗം ആനയെ അകലം ഇട്ട് നിരീക്ഷിക്കുകയാണ്. കുന്നിന്റെ മുകളിലുള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാനാകും ദൗത്യ സംഘം ശ്രമം നടത്തുക.
 


 

Related Topics

Share this story