ഒഴിവാക്കിയത് 24.95 ലക്ഷം പേരെ; വോട്ടർ പട്ടിക കരട് നാളെ: ജനുവരി 22 വരെ പരാതി നൽകാം; ഒഴിവാക്കപ്പെട്ടവർക്ക് അപ്പീൽ നൽകാൻ അവസരം | Voter List Kerala

Serious discrepancy in Bengal voter list, Election Commission says names of 26 lakh voters do not match previous records
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ ആളുകൾ പുറത്തായെന്ന പരാതികൾക്കിടയിലാണ് നാളെ കരട് പട്ടിക പുറത്തിറങ്ങുന്നത്. ജനുവരി 22 വരെ വോട്ടർമാർക്ക് അവകാശവാദങ്ങളും എതിർപ്പുകളും ഉന്നയിക്കാം.

വോട്ടർമാർ ശ്രദ്ധിക്കാൻ (പ്രധാന ഫോമുകൾ):

പേര് ചേർക്കാൻ: ഫോം നമ്പർ 6

എൻആർഐ പൗരന്മാർക്ക്: ഫോം നമ്പർ 6A

പേര് നീക്കം ചെയ്യാൻ: ഫോം നമ്പർ 7

തിരുത്തലുകൾക്കോ സ്ഥലം മാറ്റത്തിനോ: ഫോം നമ്പർ 8

കരട് പട്ടികയിൽ നിന്ന് ആരെങ്കിലും ഒഴിവാക്കപ്പെട്ടാൽ അവർക്ക് നിയമപരമായ പരിഹാരത്തിന് അവസരമുണ്ട്:

ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകണം. ജില്ലാ ഓഫീസറുടെ തീരുമാനത്തിൽ തൃപ്തരല്ലെങ്കിൽ 30 ദിവസത്തിനകം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകാം. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും.

തീവ്ര പരിശോധനയിലൂടെ (SIR) സംസ്ഥാനത്ത് ഏകദേശം 24.95 ലക്ഷം പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്. മരിച്ചവർ, സ്ഥലം മാറിപ്പോയവർ (S), കണ്ടെത്താൻ കഴിയാത്തവർ (D) എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്.മരിച്ചവർ എന്ന് രേഖപ്പെടുത്തി ജീവിച്ചിരിക്കുന്ന പലരെയും ഒഴിവാക്കിയതായി പരാതിയുണ്ട്.ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ ceo.kerala.gov.in/asd-list എന്ന ലിങ്കിൽ ലഭ്യമാണ്. ക്രിസ്മസ് അവധിക്ക് എത്തുന്ന പ്രവാസികൾക്കും മറ്റും പേര് ചേർക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യവും ശക്തമാണ്.

Related Stories

No stories found.
Times Kerala
timeskerala.com