

തിരുവനന്തപുരം: സി.പി.എം ജില്ലാ സെക്രട്ടറിയേറ്റാണ് തിരുവനന്തപുരത്തെ പ്രധാന പദവികളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കല്ലമ്പലം ഡിവിഷനിൽ നിന്ന് വിജയിച്ച വി. പ്രിയദർശിനി പ്രസിഡന്റാകും. സി.പി.എം വർക്കല ഏരിയ കമ്മിറ്റി അംഗമാണ് ഇവർ.
ആകെ 28 സീറ്റുകളിൽ 15 എണ്ണം നേടിയാണ് എൽ.ഡി.എഫ് ഭരണം നിലനിർത്തിയത്. യു.ഡി.എഫ് 13 സീറ്റുകൾ നേടി കരുത്തുയർത്തിയപ്പോൾ ബി.ജെ.പിക്ക് (എൻ.ഡി.എ) സീറ്റുകളൊന്നും ലഭിച്ചില്ല.
അതേസമയം, ഭരണം നഷ്ടപ്പെട്ട തിരുവനന്തപുരം കോർപ്പറേഷനിൽ പുന്നയ്ക്കാമുകൾ കൗൺസിലർ ആർ.പി. ശിവജി സി.പി.എം കക്ഷിനേതാവാകും. ഭരണം നഷ്ടപ്പെട്ടെങ്കിലും മേയർ സ്ഥാനത്തേക്ക് എൽ.ഡി.എഫ് ശിവജിയെ തന്നെ മത്സരിപ്പിക്കും. മത്സരിക്കാതെ മാറിനിൽക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. യു.ഡി.എഫും മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.