Times Kerala

 മാനിനെ കൊക്കില്‍ തൂക്കിയെടുത്ത് ആകാശത്തു കൂടി വട്ടമിട്ടു പറക്കുന്ന പരുന്ത്; വൈറൽ വീഡിയോ 

 
 മാനിനെ കൊക്കില്‍ തൂക്കിയെടുത്ത് ആകാശത്തു കൂടി വട്ടമിട്ടു പറക്കുന്ന പരുന്ത്; വൈറൽ വീഡിയോ 

ഇരകളെ റാഞ്ചി പിടിക്കുന്നതില്‍ മുന്‍പന്തിയിലാണ് പരുന്തുകള്‍. ഇപ്പോഴിതാ അത്തരത്തില്‍ ഒരു മാനിനെ പിടിക്കുന്ന പരുന്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വീഡിയോയില്‍ ആകാശത്തു കൂടി തന്റെ ഇരയായ മാനിനെ കടിച്ചു പിടിച്ച് ആകാശത്തു കൂടി പറക്കുന്ന പരുന്തിനെയാണ് കാണുന്നത്. അതിശയത്തോടെയല്ലാതെ ഈ വീഡിയോ ആര്‍ക്കും കണ്ടിരിക്കാന്‍ കഴിയില്ല. ഇത്രയും ഭാരമുള്ള ഇരയെ എത്ര അനായാസമായിട്ടാണ് പരുന്ത് കടിച്ചു പിടിക്കുന്നതെന്ന് വീഡിയോ കാണുന്ന ആരുമൊന്ന് ചിന്തിക്കും. എക്സ് പ്ലാറ്റ്ഫോമിലൂടെ വൈറലായ ഈ വീഡിയോ നിരവധി പേരാണ് ലൈക്കും ഷെയറും ചെയ്യുന്നത്.


 

Related Topics

Share this story