

തിരുവനന്തപുരം: ഇന്ത്യയിലെ കാര്‍ട്ടൂണ്‍ പ്രേമികളായ കുട്ടികള്‍ക്ക് പുതുവത്സര സമ്മാനവുമായി ഭാരതി എയര്‍ടെല്‍. ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന്റെ എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയില്‍ എക്‌സ്‌ക്ലൂസീവ് മൂല്യവര്‍ദ്ധിത സേവനമായി എയര്‍ടെല്‍ കാര്‍ട്ടൂണ്‍ നെറ്റുവര്‍ക്ക് ക്ലാസിക്‌സ് ആരംഭിച്ചു. വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറിയുമായി സഹകരിച്ചാണ് എയര്‍ടെല്‍ കാര്‍ട്ടൂണ്‍ നെറ്റുവര്‍ക്ക് ക്ലാസിക്‌സ് അവതരിപ്പിച്ചത്.
ടോം ആന്‍ഡ് ജെറി, ഫ്‌ളിന്റ്‌സ്റ്റോണ്‍സ്, ലൂണി ട്യൂണ്‍സ്, സ്‌കൂബീ ഡൂ, ജോണി ബ്രാവോ അടക്കമുള്ള അനവധി ക്ലാസിക് കാര്‍ട്ടൂണുകളാണ് എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയില്‍ എത്തുന്നത്.
ചാനല്‍ 445-ല്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ചാനല്‍ ലഭിക്കും. മാസവരി 59 രൂപ. പരസ്യങ്ങളില്ലാതെ കാര്‍ട്ടൂണുകള്‍ കാണാം. എക്‌സ്ട്രീം, ഐപിടിവി പോലുള്ള സെറ്റ്-ടോപ് ബോക്‌സുകളുമായി കണക്ട് ചെയ്യാം.