സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മട്ടാഞ്ചേരി ബസാർ റോഡിലെ യത്തീംഖാന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജനുവരി 15-ന് ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. (PSC)
പുതിയ ബാച്ചിലേക്ക് ജനുവരി 9 വരെ അപേക്ഷിക്കാം.തിങ്കൾ മുതൽ ശനി വരെ ക്ലാസുകളുള്ള റെഗുലർ ബാച്ചും, രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ ക്ലാസുകൾ നടത്തുന്ന ഹോളിഡേ ബാച്ചുമാണ് ഉള്ളത്.
ആറുമാസമാണ് പരിശീലന കാലാവധി.ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 18 വയസ്സ് തികഞ്ഞവർക്കും എസ്.എസ്.എൽ.സി-യോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വ്യക്തിഗത വിവരങ്ങൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം മട്ടാഞ്ചേരിയിലുള്ള ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. ഫോൺ : 8281970272, 7594845696, 7356637887