എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂരിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

fffwf4y


തിരുവനന്തപുരം: സാഹിത്യകാരൻ സതീഷ് ബേബി പയ്യന്നൂരിനെ (59) തലസ്ഥാനത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വഞ്ചിയൂർ മാതൃഭൂമി റോഡിലെ ഫ്ലാറ്റിലാണ് സതീഷ് ബാബു ഭാര്യയ്‌ക്കൊപ്പം താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയിരുന്നു. ഇന്നലെ വൈകിട്ട് ഏഴുമണിക്ക് ശേഷം ഇയാളെ ഫ്‌ളാറ്റിന് പുറത്ത് കാണാനില്ലെന്ന് മറ്റ് ഫ്ലാറ്റിലെ അന്തേവാസികൾ പറഞ്ഞു. ബന്ധുക്കളും ഭാര്യയും നിരന്തരം വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി മുൻവാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മരണകാരണം അറിവായിട്ടില്ല. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും വിശദമായ അന്വേഷണം ഉടൻ നടത്തുമെന്നും പൊലീസ് അറിയിച്ചു.

Share this story