മാരക മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ

crime
കാസർഗോഡ് : മാരക മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. ചന്തേര സബ് ഇൻസ്പെക്റ്റർ എം.വി. ശ്രീദാസിന്റെ നേതൃത്വത്തിൽ ചെറുവത്തൂർ ജെ.കെ. ബാറിനടുത്ത് വെച്ച് പയ്യന്നൂർ എട്ടിക്കുളം സ്വദേശികളായ എം.പി. റാഷിദ്, കെ.എ. മുഹമ്മദ് അഷ്റഫ് എന്നിവരാണ് പിടിയിലായത്.

2.35 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നും പിടിച്ചെടുത്തു. സംഘത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്റ്റർ മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിലീഷ്, സിവിൽ പോലീസ് ഓഫീസർ പി.പി. സുധീഷ്, ഡ്രൈവർ, സിവിൽ പോലീസ് ഓഫിസർ ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


 

Share this story