സുഹൃത്തായ യുവതിയുടെ വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു; ദുരൂഹതയെന്ന് കുടുംബം

news
 കോട്ടയം: സുഹൃത്തായ യുവതിയുടെ വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു.കോട്ടയം കടപ്ലാമറ്റം സ്വദേശി അരവിന്ദന്റെ (38) ആണ് മരിച്ചത്. അതേസമയം, സംഭവത്തിൽ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്ത് എത്തി. അരവിന്ദിന്റെ മരണത്തിൽ സുഹൃത്തായ വീട്ടമ്മയ്ക്ക് പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അരവിന്ദ് ജനുവരി ഒമ്പതിനാണ് കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. നാട്ടുകാരനായ ഓട്ടോറിക്ഷ ഡ്രൈവർ അറിയിച്ചതിനെ തുടർന്നാണ് സംഭവദിവസം ഉച്ചയ്ക്ക് മാതാപിതാക്കൾ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയത്. അരവിന്ദിന്റെ സുഹൃത്തായ വീട്ടമ്മയുടെ വീട്ടിൽ വച്ച് കുഴഞ്ഞു വീണതായാണ് ആദ്യം അറിഞ്ഞത്. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് തലയിൽ ആഴത്തിൽ മുറിവേറ്റതായി വ്യക്തമാകുന്നത്. അദ്യം ഏറ്റുമാനൂരിലെ ആശുപത്രിയിലെത്തിക്കാൻ വൈകിയതും മെഡിക്കൽ കോളേജിൽ തെറ്റായ പേര് വിവരങ്ങൾ നൽകി യുവതിയും വീട്ടുകാരും മുങ്ങിയതും സംശയത്തിന് ബലം നൽകുന്നു. സിടി സ്കാനിൽ തലയ്ക്ക് ആഴത്തിൽ മുറിവേറ്റ് രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടർനടപടികൾക്ക് പോസ്റ്റുമോർട്ടം ഫലം കാത്തിരിക്കുകയാണ് കുടുംബം.  

Share this story