കടവല്ലൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ലാബ് സമുച്ചയം യാഥാര്‍ത്ഥ്യമായി

170

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കടവല്ലൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിച്ച ലാബ് സമുച്ചയം യാഥാര്‍ത്ഥ്യമായി. ബി പി സി എല്‍ - സി എസ് ആര്‍ ഫണ്ടില്‍ നിന്നും 1 കോടി രൂപയാണ് ലാബ് സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന് വിനിയോഗിച്ചത്. സ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്നാണ് കെമിസ്ട്രി, ഫിസിക്‌സ്, ബോട്ടണി, സുവോളജി, മാത്‌സ്, കമ്പ്യൂട്ടര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ലാബ് ബ്ലോക്ക് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായി 6192 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കെട്ടിടം രണ്ട് വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്.

ലാബ് സമുച്ചയത്തിന്റെ ഉദ്ഘാടനം എ സി മൊയ്തീന്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌കൂളിലെ ജലഗുണനിലവാര പരിശോധന ലാബിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാല്‍, കേരള കലാമണ്ഡലം നിര്‍വാഹക സമിതി അംഗം ടി കെ വാസു, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങള്‍, വാര്‍ഡ് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Share this story