വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞു; 30 പേ​ർ​ക്ക് പ​രി​ക്ക്

accident
 തൃ​ശൂ​ർ: അ​ക​മ​ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് അപകടം. 30 പേ​ര്‍​ക്കു പ​രി​ക്ക്. അ​ക​മ​ല ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം ഉണ്ടായത്. വാ​ഗ​മണി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന പെ​രി​ന്ത​ല്‍​മ​ണ്ണ അ​റ​ബി​ക് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് ലഭിക്കുന്ന സൂ​ച​ന. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Share this story