കൊ​ല്ല​ത്ത് വീ​ട്ടി​ല്‍ ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

  കൊ​ല്ല​ത്ത് വീ​ട്ടി​ല്‍ ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

കൊ​ല്ലം: കൊ​ല്ല​ത്ത് വീ​ട്ടി​ല്‍ ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം. കേ​ര​ള ബാ​ങ്കി​ന്‍റെ പ​താ​രം ശാ​ഖ​യി​ലേ​ക്കാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം അറിയിച്ചത്.

ബാ​ങ്കി​ന് മു​ൻ​പി​ൽ വ​ച്ച് പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ തടയുകയായിരുന്നു. ഇ​വി​ടേ​ക്ക് കൂ​ടു​ത​ൽ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തു​മെ​ന്നാ​ണ് പോലീസിന്റെ സൂ​ച​ന. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് ഭ​ര​ണി​ക്കാ​വ്-​ക​രു​നാ​ഗ​പ്പ​ള്ളി റോ​ഡ് പോ​ലീ​സ് അ​ട​ച്ചു. 

ക​ഴി​ഞ്ഞ ദി​വ​സം ശൂ​ര​നാ​ട് സൗ​ത്ത് അ​ജി​ഭ​വ​നി​ല്‍ അ​ഭി​രാ​മി​യാ​ണ് വീ​ട്ടി​ല്‍ ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജീ​വ​നൊ​ടു​ക്കി​യ​ത്. നേ​ര​ത്തെ, മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്ക​ള്‍ ബാ​ങ്കി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രും വ​ഴി​യാ​ണ് കേ​ര​ള ബാ​ങ്കി​ന്‍റെ പ​താ​രം ശാ​ഖ​യ്ക്ക് മു​ന്നി​ല്‍ അ​ഞ്ച് മി​നു​റ്റോ​ളം ആം​ബു​ല​ന്‍​സ് നി​ര്‍​ത്തി​യി​ട്ട് പ്രവർത്തകർ  പ്രതിഷേധം  അറിയിച്ചത്.

 

Share this story