ഭാരത് ജോഡോ യാത്രയുടെ പ്രചാരണ പോസ്റ്ററിൽ സവര്‍ക്കറുടെ ചിത്രവും; വിവാദത്തിന് പിന്നാലെ നീക്കി
Sep 21, 2022, 16:11 IST

കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രം ഉപയോഗിച്ചതായി ആക്ഷേപം. അത്താണിയില്‍, അനവര്‍ സാദത്ത് എംഎല്‍എയുടെ വീടിന് സമീപം കോട്ടായി ജംങ്ഷനിൽ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രവും ഉൾപ്പെടുത്തിയത്. രവീന്ദ്രനാഥ് ടാഗോര്‍, അബ്ദുള്‍കലാം ആസാദ്, ജി.ബി പന്ത് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഇടം പിടിച്ചത്. ചിത്രം വിവാദമായതോടെ ഇത് മറച്ചു പകരം ഗാന്ധിജിയുടെ ചിത്രം പതിച്ചു. വിവാദമായതോടെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തോട് ജില്ലാനേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്.