നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ന്‍ റോ​ഡ​രി​കി​ലെ പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഡ്രൈവർ മരിച്ചു

നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ന്‍ റോ​ഡ​രി​കി​ലെ പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഡ്രൈവർ മരിച്ചു 
 കോ​ട്ട​യം: ച​ന്ത​ക്ക​വ​ല​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ന്‍ റോ​ഡ​രി​കി​ലെ പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഡ്രൈ​വ​ര്‍ക്ക് ദാരുണാന്ത്യം.

ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി ക​ന​യ​ന്നൂ​ര്‍ ര​മ്യ നി​വാ​സി​ല്‍ മ​ണി​ക​ണ്ഠ​ന്‍ (36 ) ആ​ണ് മരണപ്പെട്ടത്. ബു​ധ​നാ​ഴ്ച വെ​ളു​പ്പി​ന് അ​ഞ്ചി​നാ​യി​രു​ന്നു അപകടം സംഭിച്ചത്. കെ ​കെ റോ​ഡി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി ഭാ​ഗ​ത്തു​നി​ന്നും എ​ത്തി​യ വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യിരു​ന്നു. 

അ​പ​ക​ട​ത്തി​ല്‍ പി​ക്ക​പ്പ് വാ​നി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. പി​ക്ക​പ്പ് വാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന മ​ണി​ക​ണ്ഠ​നെ  അ​ഗ്നി​ര​ക്ഷാ​സേ​നാ സ്ഥ​ല​ത്തെ​ത്തി​ വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. 
ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നും  പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

Share this story