തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം; പെൺകുട്ടികളെ അടക്കം മർദിച്ചു

news
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം. പെൺകുട്ടികളെയടക്കം വടി കൊണ്ട് മർദിക്കുന്നതിന്റെയും അപമാനിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നു.  ഇക്കഴിഞ്ഞ നാലാം തീയതി പോത്തൻകോട് വെള്ളാണിക്കൽ പാറയിലാണ് സംഭവം നടന്നത്. ശ്രീനാരായണപുരം സ്വദേശി മനീഷ് ആണ് കുട്ടികളെ മർദിച്ചത്. സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു സംഘമാളുകൾ കുട്ടികളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു.  കൈകൊണ്ട് മർദ്ദിക്കുകയും, വടി കൊണ്ട് അടിക്കുകയും ചെയ്തു. തങ്ങളെ ഓടിച്ചിട്ട് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കുട്ടികൾ പറയുന്നു

Share this story