അവധി പ്രഖ്യാപിക്കാന്‍ വൈകി; എറണാകുളം ജില്ലാ കളക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
Thu, 4 Aug 2022

കൊച്ചി: എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവത്തില്‍ ജില്ലാ കളക്ടര്‍ രേണു രാജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. എറണാകുളം സ്വദേശിയായ അഡ്വ. എം.ആര്.ധനില്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്. വിഷയത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടണമെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം, സംഭവത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനിലും പരാതി എത്തി. ബൈജു നോയല്‍ എന്ന രക്ഷിതാവാണ് പരാതിക്കാരന്.ഉത്തരവിലെ ആശയക്കുഴപ്പം പകുതി കുട്ടികള്‍ക്ക് അധ്യയനം നഷ്ടമാക്കിയെന്നും സംഭവത്തില്‍ നടപടി വേണമെന്നുമാണ് [രതിയിൽ ആവശ്യപ്പെടുന്നത്. എറണാകുളത്ത് അവധി പ്രഖ്യാപിക്കാന്‍ വൈകിയതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇന്ന് രാവിലെ 8.25നാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. രാവിലെ ഏഴു മണിയോടെ സ്കൂള്‍ ബസുകള്‍ എത്തിയതോടെ രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളില്‍ അയച്ചു കഴിഞ്ഞിരുന്നു. പല സ്കൂളുകളിലും ഉച്ചഭക്ഷണത്തിനുള്ള ഒരുക്കങ്ങളും തുടങ്ങിയ ശേഷമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികള്‍ക്കായി പാകം ചെയ്ത ഭക്ഷണം പിന്നീട് ദുരിതാശ്വാസ ക്യാന്പുകളില്‍ എത്തിച്ച് നല്‍കുകയായിരുന്നു.