വീട്ടു ജോലിക്കു നിന്ന പെണ്‍കുട്ടിക്ക് ക്രൂര മർദ്ദനം
Sep 21, 2022, 19:23 IST

കോഴിക്കോട്: വീട്ടു ജോലിക്കു നിന്ന പെണ്‍കുട്ടിക്ക് ക്രൂര മർദ്ദനം. കോഴിക്കോട്ട് ആണ് സംഭവം. മദ്ദനമേറ്റത് വടക്കേ ഇന്ത്യൻ സ്വദേശിനിയായ പതിനഞ്ചുകാരിക്കാണ്. കുട്ടി ബെൽറ്റ് കൊണ്ട് അടിച്ചെന്നും പൊള്ളലേൽപ്പിച്ചെന്നും പരാതി നൽകി.
കുട്ടിയെ ജോലിക്ക് നിർത്തിയത് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. പന്തിരാങ്കാവ് പോലീസ് സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മർദ്ദന വിവരം ചൈൽഡ് ലൈനിൽ അറിയിച്ചത് അയൽവാസികളാണ് .
