ശ​ബ​രി​മ​ല​യി​ല്‍ കാ​ണി​ക്ക എ​ണ്ണ​ല്‍ നി​ര്‍​ത്തി​വ​ച്ചെ​ന്ന് ദേ​വ​സ്വം

ശ​ബ​രി​മ​ല​യി​ല്‍ കാ​ണി​ക്ക എ​ണ്ണ​ല്‍ നി​ര്‍​ത്തി​വ​ച്ചെ​ന്ന് ദേ​വ​സ്വം
കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ കാ​ണി​ക്ക എ​ണ്ണാ​ന്‍ നി​യോ​ഗി​ച്ചി​ട്ടു​ള്ള 770 പേ​രി​ല്‍ 200ഓ​ളം പേ​ര്‍​ക്ക് പ​നി​യും ചി​ക്ക​ന്‍ പോ​ക്സും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​മു​ള്ള​തി​നാ​ല്‍ കാ​ണി​ക്ക എ​ണ്ണ​ല്‍ ഫെ​ബ്രു​വ​രി അ​ഞ്ചു വ​രെ നി​ര്‍​ത്തി​വ​ച്ചെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് അ​റി​യി​ച്ചു. ക​റ​ന്‍​സി നോ​ട്ടു​ക​ള്‍ എ​ണ്ണി പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്നും നാ​ണ​യ​ങ്ങ​ളാ​ണ് എ​ണ്ണി തീ​ര്‍​ക്കാ​നു​ള്ള​തെ​ന്നും ദേ​വ​സ്വം ചീ​ഫ് വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.

Share this story