Times Kerala

അയൽവാസിയായ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ 

 
അയൽവാസിയായ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ 
 കൊല്ലം: അയൽവാസിയായ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആലഞ്ചേരി പുളിഞ്ചിമുക്ക് ബിജിൻ ഭവനിൽ ബിബിൻ വിജയ് എന്ന 20-കാരനെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ ആലഞ്ചേരി പുളിഞ്ചിമുക്ക് പ്രജീഷ് ഭവനിൽ രതീഷ് (38) പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ബിബിൻ വിജയ് മദ്യലഹരിയിൽ റോഡിൽ നിന്ന് അസഭ്യം വിളിക്കുന്നത് രതീഷ് വീടിന് വെളിയിൽ വന്ന് നോക്കിയതിൽ പ്രകോപിതനായാണ് പ്രതി  വീട്ടിൽ കയറി ആക്രമിച്ചത്.

പിടിയിലായ ഇയാൾ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും മയക്കുമരുന്ന് കേസിലും നിരവധി അടിപിടി കേസുകളിലും പ്രതിയാണ്. സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, സുബിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

സംഭവം നടന്നത് അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് കണ്ടതിനാൽ പ്രതിയെ ഏരൂർ പൊലീസ് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Topics

Share this story