കുന്നംകുളത്ത് ബസ്സിന് തീപിടിച്ചു;ആളപായമില്ല

കുന്നംകുളത്ത് ബസ്സിന് തീപിടിച്ചു;ആളപായമില്ല
 തൃശൂർ:  കുന്നംകുളം കേച്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു. കുന്നംകുളത്തുനിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ജയ്ഗുരു എന്ന ബസ്സിനാണ് തീപിടിച്ചത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. യാത്രക്കാരെ ജീവനക്കാര്‍ പുറത്തിറക്കി. ഇതിനകംതന്നെ ബസ്സിന്റെ ഒരു ഭാഗത്തുനിന്ന് തീ ആളിപ്പടര്‍ന്നു. തുടര്‍ന്ന് യാത്രക്കാരും സംഭവസ്ഥലത്തെത്തിയ കുന്നംകുളത്തുനിന്നുള്ള അഗ്നിരക്ഷാ സേനയും ചേര്‍ന്ന് തീയണച്ചു.

Share this story