Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala
HomeKeralaപാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം: സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, സംസ്ക്കാരം...

പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം: സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, സംസ്ക്കാരം ഇന്ന് | Snakebite

🎙️ Latest Podcast

തൃശൂർ: കോടാലിയിൽ എട്ടു വയസ്സുകാരൻ ആൽജോ മരിച്ചത് ശംഖുവരയൻ പാമ്പിന്റെ കടിയേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭക്ഷ്യവിഷബാധ മൂലമാണ് മരണം സംഭവിച്ചതെന്ന പോലീസ് റിപ്പോർട്ട് ഇതോടെ തള്ളി.(8-year-old boy dies of snakebite, Postmortem report confirms)

കുട്ടികൾ തലേദിവസം ജ്യൂസ് കുടിച്ചിരുന്നതിനാൽ ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നായിരുന്നു പോലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ ശരീരത്തിൽ പാമ്പ് കടിയേറ്റതിന്റെ അടയാളങ്ങളും വിഷാംശവും കണ്ടെത്തിയതോടെ മരണകാരണം പാമ്പ് കടിയേറ്റത് തന്നെയെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചു.

ആൽജോയുടെ മൂത്ത സഹോദരൻ പത്തു വയസ്സുകാരൻ അനോജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു എന്നാണ് സൂചന. മരിച്ച ആൽജോയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 3 മണിക്ക് തൃശൂർ കൊടുങ്ങപള്ളിയിൽ നടക്കും. വീട്ടിലെ കിടപ്പുമുറിയിൽ തലയണയ്ക്കടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.