Times Kerala

സംസ്ഥാനത്ത് ജൂൺ മുതൽ ജൂലൈ പത്ത് വരെ മഴക്കുറവ് 27 ശതമാനം

 
മഴ
തിരുവനന്തപുരം: മൺസൂൺ എത്തി ഒന്നരമാസമാവുകയാണ് കേരളത്തിൽ. എന്നിട്ടും സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുന്നതിൽ കുറവുണ്ടായി. 27 ശതമാനം മഴക്കുറവാണ് ജൂൺ മുതൽ ജൂലൈ പത്ത് വരെ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 864.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 628.5 മില്ലി മീറ്റർ മഴയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. സാധാരണ അളവിൽ മഴ ലഭിച്ചിട്ടുള്ളത് കണ്ണൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ്. 1000 മില്ലിമീറ്ററിന് മുകളിൽ കണ്ണൂർ, കാസർഗോഡ് ഒഴികെ മറ്റ് ജില്ലകളിലൊന്നും മഴ ലഭിച്ചില്ല. ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂരാണ്. ഇവിടെ 1093.2 മില്ലി മീറ്റർ മഴ ലഭിച്ചു. കാസർഗോഡ് 1012.​9 മിമീ മഴ ലഭിച്ചു. ഏറ്റവും കുറവ് മഴ പെയ്തത് ഇടുക്കിയും വയനാടുമാണ്. ഇടുക്കിയിൽ 45 ശതമാനവും, വയനാട്ടിൽ 42 ശതമാനവും മഴ കുറഞ്ഞു. 

Related Topics

Share this story