കോട്ടയത്ത് 2000 രൂപയുടെ വ്യാജ നോട്ട് നൽകി തട്ടിപ്പ്; വിമുക്ത ഭടൻ അറസ്റ്റിൽ
Fri, 17 Mar 2023

കോട്ടയം: 2000 രൂപയുടെ വ്യാജ നോട്ട് നൽകി തട്ടിപ്പ് നടത്തിയ കേസിൽ വിമുക്ത ഭടൻ അറസ്റ്റിൽ. കങ്ങഴ സ്വദേശി ബിജി തോമസ് ആണ് പിടിയിലായത്. ജില്ലയിൽ വയോധികരായ കച്ചവടക്കാരെ കബളിപ്പിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ് നടത്തിരുന്നത്. കറുകച്ചാല്‍ സ്വദേശിയായ കുഞ്ഞുകുട്ടനെ (74) കബളിപ്പിച്ച കേസിൽ കാഞ്ഞിരപ്പള്ളി പോലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം കുഞ്ഞുകുട്ടന്റെ കടയില്‍ നിന്ന് 850 രൂപയുടെ സാധനങ്ങള്‍ വാങ്ങിയ ശേഷം 2000 രൂപയുടെ വ്യാജ നോട്ട് ഇയാൾ നല്‍കുകയായിരുന്നു. 1150 രൂപ ബാക്കിക്കു പുറമേ മറ്റൊരു രണ്ടായിരത്തിന്റെ വ്യാജ നോട്ട് നല്കി അതിനുള്ള ചില്ലറയും വാങ്ങിയാണ് ഇയാൾ കടന്നു കളഞ്ഞത്. കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന നോട്ടുകളാണ് ഇയാൾ നൽകിയത്. തുടർന്ന് കുഞ്ഞുകുട്ടൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് മുണ്ടക്കയം സ്വദേശിനിയായ 92 വയസുകാരിയെയും സമാനമായ രീതിയില്‍ കാറില്‍ എത്തിയയാള്‍ വ്യാജ നോട്ടുകള്‍ നല്കി കബളിപ്പിച്ചു