സിദ്ദിഖിനെ കാണാതായ ശേഷം അക്കൗണ്ടില്‍നിന്ന് രണ്ട് ലക്ഷം രൂപ നഷ്ടപെട്ടെന്ന് മകന്
May 26, 2023, 10:04 IST

മലപ്പുറം: അച്ഛനെ കാണാതായ ശേഷം അക്കൗണ്ടില്‍നിന്ന് രണ്ട് ലക്ഷം രൂപ നഷ്ടപെട്ടെന്ന് കോഴിക്കോട്ട് കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ മകന് ഷഹദ്. ഈ മാസം 18 മുതലാണ് സിദ്ദിഖിനെ കാണാതായത്.
കേസില്‍ അറസ്റ്റിലായ ഷിബിലിയെ പെരുമാറ്റ ദൂഷ്യം കാരണം ജോലിയില്‍നിന്ന് പറഞ്ഞുവിട്ടിരുന്നെന്നും അന്ന് മുതലാണ് സിദ്ദിഖിനെ കാണാതായതെന്നും ഷഹദ് പറഞ്ഞു.
വൈകിട്ടോടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയി. അന്ന് തന്നെ ഫോണില്‍ ഗൂഗില്‍ പേ ഇടപാട് നടന്നു. എടിഎം വഴിയും പലതവണ പണം പിന്‍വലിച്ചു. ഇത്തരത്തില്‍ രണ്ട് ലക്ഷം രൂപ അക്കൗണ്ടില്‍നിന്ന് നഷ്ട്ടപ്പെട്ടെന്ന് ഷഹദ് പറഞ്ഞു. കഴിഞ്ഞ 21നാണ് സിദ്ദിഖിനെ കാണാനില്ലെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയതെന്നും ഷഹദ് വ്യക്തമാക്കി.
