HomeKeralaലഹരി ഉപേക്ഷിക്കൂ, ഫിറ്റ്നസ് വീണ്ടെടുക്കൂ; കേരളത്തിലെ ഏറ്റവും വലിയ ലഹരിവിരുദ്ധ മാരത്തൺ...

ലഹരി ഉപേക്ഷിക്കൂ, ഫിറ്റ്നസ് വീണ്ടെടുക്കൂ; കേരളത്തിലെ ഏറ്റവും വലിയ ലഹരിവിരുദ്ധ മാരത്തൺ കൊച്ചിയിൽ

കൊച്ചി: യുവാക്കളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെ തടയുക എന്ന ലക്ഷ്യത്തോടെ, കേരളത്തിലെ ഐ ടി കമ്പനികളുടെ ഇൻഡസ്ട്രി ബോഡിയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി- ടെക്) സംഘടിപ്പിക്കുന്ന മാരത്തണിന്റെ നാലാം എഡിഷൻ ഈമാസം 15ന് കൊച്ചി ഇൻഫോപാർക്കിൽ നടക്കും. കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാർ, പൊലീസ്- ആർമി- നേവി സേനാംഗങ്ങൾ, ബാങ്കിങ് മേഖലയിലെ ജീവനക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ഐടി പ്രൊഫഷണലുകൾ, ഫിറ്റ്നസ് മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിങ്ങനെ പതിനായിരത്തിലധികം ആളുകൾ മാരത്തണിൽ പങ്കെടുക്കും. 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ മാരത്തൺ, 3 കിലോമീറ്റർ റൺ എന്നിങ്ങനെയാണ് മത്സരങ്ങൾ. 12 വയസിന് താഴെയുള്ളവർക്കായി 3 കിലോമീറ്റർ പ്രത്യേക മത്സരവും സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇൻഫോപാർക്ക് ക്യാംപസിൽ സംഘടിപ്പിക്കുന്ന മാരത്തണിൽ രാജ്യത്തെ 650 നഗരങ്ങളിൽനിന്നും 5 വിദേശരാജ്യങ്ങളിൽനിന്നുമുള്ള ദീർഘദൂര ഓട്ടക്കാർ പങ്കെടുക്കും. മത്സരാർഥികളിൽ 33 ശതമാനവും സ്ത്രീകളാണെന്നതാണ് പ്രത്യേകത. ട്രാൻസ്ജെൻഡർ വിഭാഗവും മത്സരരംഗത്തുണ്ട്. പ്രായപരിധിയില്ലാത്ത ആവേശമാണ് മാരത്തണിന് ലഭിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. പ്രമുഖ ഐടി കമ്പനികളിലെ ജീവനക്കാർക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളും വിവിധ റണ്ണിംഗ് ക്ലബ്ബുകളും മാരത്തണിന്റെ ഭാഗമാകും. മത്സരവിജയികൾക്കുള്ള മെഡലുകൾ കായികമന്ത്രി വി അബ്ദുറഹ്മാൻ വിതരണം ചെയ്യും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കൊച്ചി മേയർ വി കെ മിനിമോൾ, മറ്റു രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ‘നോ ടു ഡ്രഗ്സ്, യെസ് ടു ഫിറ്റ്നസ്’ (ലഹരി ഉപേക്ഷിക്കൂ, ശാരീരികക്ഷമത നേടൂ) എന്നതാണ് ഇത്തവണത്തെ പ്രമേയം. ലഹരിയുടെ ഉപയോഗത്തിൽനിന്നും സമൂഹത്തെ സംരക്ഷിക്കുക എന്നതാണ് മാരത്തണിലൂടെ ലക്ഷ്യമിടുന്നതെന്ന് ജി- ടെക് ചെയർമാൻ വി കെ മാത്യൂസ് പറഞ്ഞു. സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ മാരത്തണിനാണ് കൊച്ചി ആതിഥ്യം വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Channel Banner

Latest updates

കനത്ത മഴ തുടരുന്നു: സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കടുക്കുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം,...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ ഏഴാം വാർഷികം: ജമ്മു കശ്മീരിൽ...

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷാ സേന അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സുരക്ഷ മുൻനിർത്തി അതിർത്തി മേഖലകളിലും കശ്മീർ താഴ്‌വരയിലും പരിശോധനകളും പട്രോളിംഗും ശക്തമാക്കി. പുൽവാമ,...

വർക്കലയിൽ ആംബുലൻസ് തടഞ്ഞുനിർത്തി നഴ്സിനെ ആക്രമിക്കാൻ ശ്രമം: അന്വേഷണം...

തിരുവനന്തപുരം: വർക്കലയിൽ രോഗിയെ ആശുപത്രിയിലാക്കി മടങ്ങിയ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ അക്രമിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ഷാനവാസിന്റെ പരാതിയിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Ambulance nurse attacked...

‘രോഹിത് ശർമ്മ സ്വയം വിരമിക്കില്ല, സെലക്ടർമാർ തീരുമാനിക്കട്ടെ’: മുൻ...

ന്യൂഡൽഹി: ഏകദിന ക്രിക്കറ്റിൽ നിന്ന് സ്വയം വിരമിക്കാൻ ഇന്ത്യൻ താരം രോഹിത് ശർമ്മ നിലവിൽ തയ്യാറല്ലെന്നും തന്റെ ഭാവി സെലക്ടർമാർക്ക് വിട്ടുകൊടുക്കാൻ അദ്ദേഹം തീരുമാനിച്ചതായും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്....

ഇന്ത്യയിൽ ചരിത്രപരമായ കളക്ഷനുമായി ‘സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’...

മുംബൈ: ബോക്‌സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 'അവഞ്ചേഴ്സ്: എൻഡ്ഗെയിം' സ്ഥാപിച്ച റെക്കോർഡ് തകർത്ത്, ഇന്ത്യയിൽ ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...