Times Kerala

 വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ടു​മാ​യി ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി പി​ടി​യി​ല്‍

 
 വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ടു​മാ​യി ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി പി​ടി​യി​ല്‍
 

വ​ലി​യ​തു​റ: വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ടു​മാ​യി തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ബം​ഗ്ലാ​ദേ​ശ് പൗ​ര​നെ എ​മി​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി. നാ​ഗാ​ബാ​ദ് മ​ദ്ര​സ മു​റാ​ദ് ന​ഗ​ര്‍ സും​ല ജി​ല്ല​യി​ല്‍ ദേ​ബ് നാ​ഥി​നെ (30) യാ​ണ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ​ത്. വ്യാ​ജ ആ​ധാ​ര്‍ ത്രി​പു​ര​യി​ലെ വി​ലാ​സ​ത്തി​ല്‍ നി​ര്‍​മി​ച്ച​ശേ​ഷം അ​തു​പ​യോ​ഗി​ച്ച് ഇയാൾ വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ട് നി​ര്‍​മി​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 1.20ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഷാ​ര്‍​ജ​യി​ലേ​യ്ക്കു​ള്ള വി​മാ​ന​ത്തി​ല്‍ പോകാനെത്തിയപ്പോഴാണ്  ഇ​യാ​ള്‍ എ​മി​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​രു​ടെ പി​ടി​യി​ലാ​യ​ത്.  

  പാ​സ്‌​പോ​ര്‍​ട്ട് വ്യാ​ജ​മാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ എ​മി​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ച ശേ​ഷം വി​വ​രം വ​ലി​യ​തു​റ പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രെ പാ​സ്‌​പോ​ര്‍​ട്ട് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. 

Related Topics

Share this story