HomeKerala Assembly Election 2026'കേരളം തകരണം എന്നാണ് കേന്ദ്രത്തിൻ്റെ ആഗ്രഹം, പ്രതിപക്ഷവും മുഖംതിരിച്ചു, സംസ്ഥാനം അതിദാരിദ്യ...

‘കേരളം തകരണം എന്നാണ് കേന്ദ്രത്തിൻ്റെ ആഗ്രഹം, പ്രതിപക്ഷവും മുഖംതിരിച്ചു, സംസ്ഥാനം അതിദാരിദ്യ മുക്തമായത് LDF ഭരണത്തുടർച്ച കൊണ്ട്, നാട് തീർത്തും ശാന്തം’: മുഖ്യമന്ത്രി | CM

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്വന്തം മണ്ഡലമായ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമർശനം ഉയർത്തി. കേരളം തകരണമെന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹമെന്നും, ദുരന്തങ്ങളെ നേരിടാൻ നാട് ഒന്നിച്ചുനിന്നപ്പോൾ കേന്ദ്രവും പ്രതിപക്ഷവും മുഖംതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(The Center’s desire is to destroy Kerala, says CM Pinarayi Vijayan )

തുടർഭരണത്തിലൂടെ കേരളം കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. 2021-ലെ പ്രകടനപത്രികയിലെ ഭൂരിഭാഗം വാഗ്ദാനങ്ങളും എൽഡിഎഫ് സർക്കാർ ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു. കേരളത്തെ അതിദാരിദ്ര്യ മുക്തമായ സംസ്ഥാനമാക്കി മാറ്റാൻ സാധിച്ചത് എൽഡിഎഫ് ഭരണത്തുടർച്ചയുടെ വലിയ നേട്ടമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

യുഡിഎഫും ബിജെപിയും കോർപ്പറേറ്റുകളെ സഹായിക്കുന്ന ഒരേ സാമ്പത്തിക നിലപാടാണ് സ്വീകരിക്കുന്നത്. ഇത് കേരളത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളത്തിൽ ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ല എന്നത് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നാട് തീർത്തും സമാധാനപരമായ അന്തരീക്ഷത്തിലാണ് മുന്നോട്ട് പോകുന്നത്. വികസനവും സമാധാനവും ഒത്തുചേരുന്ന ‘കേരള മോഡൽ’ ലോകശ്രദ്ധ നേടിയതായും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ബോധ്യത്തിൽ എൽഡിഎഫ് ചെയ്ത നല്ല കാര്യങ്ങൾ ഉണ്ടെന്നും, അതിനാൽ തന്നെ ജനങ്ങൾ എൽഡിഎഫിന് ഇത്തവണയും കരുത്തുറ്റ പിന്തുണ നൽകുമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനം നാളെ ആരംഭിക്കും. പത്തനംതിട്ടയിൽ നിന്നാണ് പര്യടനം തുടങ്ങുന്നത്. ഏപ്രിൽ മൂന്ന് വരെ നീളുന്ന പര്യടനത്തിൽ സംസ്ഥാനത്തെ 48 കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.

WhatsApp Channel Banner

Latest updates

ഇറാന്റെ പുതിയ ഡ്രോൺ ആക്രമണം; കുവൈത്ത്, ബഹ്റൈൻ, ജോർദാനിലെ...

ടെഹ്‌റാൻ: അമേരിക്ക തുടർച്ചയായി 13-ാം രാത്രിയും ഇറാനെതിരെ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ, കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് പുതിയ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു (Iran...

കേരളത്തിൽ വരും ദിവസങ്ങളിൽ പരക്കെ മഴ: ഇന്ന് 5...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala Weather Update...

ലണ്ടൻ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൗദി രാജകുമാരന്റെ...

ലണ്ടൻ: 2025 നവംബറിൽ ലണ്ടനിലെ ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൗദി രാജകുടുംബാംഗം പ്രിൻസ് അബ്ദുല്ല ബിൻ ഫഹദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽഅസീസ് ബിൻ ജലാവി അൽ സൗദിന്റെ മരണം...

ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ റഷ്യയുടെ സഹായമോ?; സി.ഐ.എ...

വാഷിങ്ടൺ: ഗൾഫ് മേഖലയിലെ സി.ഐ.എ (CIA) കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്ക് റഷ്യ സാങ്കേതികമോ രഹസ്യാന്വേഷണപരമോ ആയ സഹായം നൽകിയിട്ടുണ്ടോയെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നതായി റിപ്പോർട്ട് (Russia Iran...

സിക്കിം തുരങ്ക ദുരന്തം: മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ...

തിരുവനന്തപുരം: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശിയും എൻ.എച്ച്.പി.സി ജിയോളജിസ്റ്റുമായ അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായി മുഖ്യമന്ത്രിയുടെ...

DON'T MISS

നാഗാലാൻഡിൽ നിന്ന് ഡൽഹിയിലെ വിദ്യാർഥികൾക്ക് സ്നേഹവിരുന്ന്; ₹73,000 ചെലവിൽ...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിന് നാഗാലാൻഡിൽ നിന്ന് എത്തിയ വ്യത്യസ്തമായ ഐക്യദാർഢ്യ പ്രകടനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് (Nagaland Man Sends 150 Pizzas To...

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....