HomeKerala Assembly Election 2026'ഓപ്പോസിഷൻ മീഡിയ': മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിൻ്റെ പേര് മാറ്റി | Pinarayi Vijayan...

‘ഓപ്പോസിഷൻ മീഡിയ’: മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിൻ്റെ പേര് മാറ്റി | Pinarayi Vijayan Opposition Leader

തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിന് ശേഷം എൽഡിഎഫ് കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ, പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന ചർച്ചകൾക്ക് ചൂടേറ്റി മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിന്റെ പേര് മാറ്റി. ‘ഓപ്പോസിഷൻ മീഡിയ’ എന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പുതിയ പേര്. ഗ്രൂപ്പിന് പിണറായി വിജയന്റെ ചിത്രം തന്നെയാണ് നൽകിയിരിക്കുന്നത്.(Pinarayi Vijayan Opposition Leader Speculation And Media Group Name Change 2026)

പിണറായി വിജയൻ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചാൽ പാർട്ടിയിൽ മറ്റ് ചർച്ചകൾക്ക് പ്രസക്തിയുണ്ടാവില്ല. എന്നാൽ, കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ അദ്ദേഹം പിന്മാറുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

വൻ ഭൂരിപക്ഷമുള്ള ഭരണപക്ഷത്തെ നേരിടാൻ പിണറായിയെപ്പോലെ കരുത്തനായ ഒരു നേതാവ് തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. പിണറായി വിജയൻ താത്പര്യക്കുറവ് അറിയിച്ചാൽ കെ.എൻ. ബാലഗോപാലിനെയാകും പ്രധാനമായും പരിഗണിക്കുക. തോൽവിയുടെ ഞെട്ടലിൽ നിന്ന് പാർട്ടി നേതൃത്വം ഇതുവരെ മുക്തമായിട്ടില്ല. വരും ദിവസങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങൾ ചേരും.

Story Summary

Amidst speculations over Pinarayi Vijayan becoming the Leader of the Opposition, his official media group was renamed to ‘Opposition Media’. While the CPI(M) is yet to finalize the leadership role, names like KN Balagopal are being considered if Pinarayi decides to step aside following the LDF’s massive defeat.

WhatsApp Channel Banner

Latest updates

പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ മലയാളി കുടുംബത്തിലെ മൂന്ന് പേരെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Pune Pimpri Malayali family death). തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ പി.എസ്. വിനോദ് (47), ഭാര്യ സിൽജ...

പേര്യ ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ: കണ്ണൂർ –...

കണ്ണൂർ: കനത്ത മഴ തുടരുന്നതിനിടെ കണ്ണൂർ-വയനാട് അതിർത്തി മേഖലയായ പേര്യ ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ (Perya Churam landslide). ഇതേത്തുടർന്ന് റോഡിൽ മണ്ണും കൂറ്റൻ കല്ലുകളും വീണ് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും...

അരൂരിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; പ്രാഥമിക...

അരൂർ: അരൂർ ഒന്നാം വാർഡിലെ രാഹുൽ നിവാസിൽ കെ.കെ. രമേശനെ (72) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Aroor death news). തലയ്ക്ക് പിന്നിൽ മുറിവേറ്റ നിലയിലും രക്തം കട്ടപിടിച്ച നിലയിലുമായിരുന്നു മൃതദേഹം....

ഇന്തോനേഷ്യയിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു: അഞ്ച് മരണം,...

ജക്കാർത്ത: ഇന്തോനേഷ്യയിൽ കപ്പൽപ്പാതയിൽ സഞ്ചരിക്കുകയായിരുന്ന ഫെറിക്ക് തീപിടിച്ച് വൻ ദുരന്തം (Indonesia ferry fire). അപകടത്തിൽ അഞ്ച് പേർ മരണപ്പെടുകയും 41 പേരെ കാണാതാവുകയും ചെയ്തു. അപകടസമയത്ത് ക്രൂ അംഗങ്ങളടക്കം 271 ആളുകളാണ്...

ശക്തമായ മഴ: പത്തനംതിട്ടയിലും കണ്ണൂരിലും തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 3 തിങ്കളാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (School holiday...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....