HomeKerala Assembly Election 2026പിണറായിക്കായി ക്ഷേത്രത്തിൽ വഴിപാട്: വീടിന് കനത്ത സുരക്ഷ, ഫലം അറിയാൻ നേതാക്കൾ...

പിണറായിക്കായി ക്ഷേത്രത്തിൽ വഴിപാട്: വീടിന് കനത്ത സുരക്ഷ, ഫലം അറിയാൻ നേതാക്കൾ പാർട്ടി ആസ്ഥാനങ്ങളിലേക്ക് | Pinarayi Vijayan Kannur Residence

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഭരണത്തുടർച്ചയ്ക്കായി എൽഡിഎഫ് കേന്ദ്രങ്ങളിൽ പ്രാർത്ഥനകളും വഴിപാടുകളും. മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയത്തിനായി ആലപ്പുഴയിലെ വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ കദളിപ്പഴം പാൽ വഴിപാട് നടത്തി.(Pinarayi Vijayan Kannur Residence security party hq updates)

ഫലപ്രഖ്യാപനം തത്സമയം നിരീക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ തന്റെ വസതിയിലാണുള്ളത്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീടിന് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മറ്റ് പ്രമുഖ നേതാക്കളെല്ലാം തിരുവനന്തപുരത്ത് കേന്ദ്രീകരിച്ചിരിക്കുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി ആസ്ഥാനത്ത് ഫലങ്ങൾ വിലയിരുത്തും. സിപിഐ സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി ഓഫീസിലുണ്ടാകും. വി.ഡി. സതീശനും കെ. സുധാകരനും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ തലസ്ഥാനത്തുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബിജെപി ആസ്ഥാനത്ത് ഫലം നിരീക്ഷിക്കും.

ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നും പത്ത് വർഷത്തിന് ശേഷം യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നുമാണ് കോൺഗ്രസ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. എന്നാൽ എക്സിറ്റ് പോളുകളെ തള്ളി, ജനക്ഷേമ പദ്ധതികൾ വഴി മൂന്നാം തവണയും പിണറായി സർക്കാർ അധികാരത്തിൽ വരുമെന്ന് എൽഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു. അതേസമയം, കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും നിർണ്ണായക ശക്തിയാകുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ.

Story Summary

As the election results are about to unfold, CM Pinarayi Vijayan is monitoring trends from his high-security residence in Kannur. While supporters offer prayers at temples for LDF’s win, top leaders from UDF, LDF, and BJP have reached their respective party headquarters in Trivandrum to track the final verdict.

WhatsApp Channel Banner

Latest updates

പ്രസവാനന്തര മാനസികാരോഗ്യവും മുലയൂട്ടലും: കരുതലേകാം അമ്മയ്ക്കും | World...

ഒരു കുഞ്ഞിന്റെ ജനനം ഏതൊരു കുടുംബത്തിലും വലിയ സന്തോഷവും പ്രതീക്ഷകളും കൊണ്ടുവരുന്ന നിമിഷമാണ് (World Breastfeeding Week ). എന്നാൽ അതേ സമയം, പുതിയ അമ്മയുടെ ശരീരത്തിലും മനസ്സിലും ഉണ്ടാകുന്ന വലിയ മാറ്റങ്ങളുടെ...

ലഡാക്കിന്റെ വന്യസൗന്ദര്യത്തിൽ നിന്ന് പ്രചോദനം; സൊണാറ്റയുടെ ‘സമ്മിറ്റ്’ വാച്ച്...

കൊച്ചി: രാജ്യത്തെ ഏറ്റവും പ്രമുഖ വാച്ച് ബ്രാൻഡുകളിലൊന്നായ സൊണാറ്റ (Sonata) തങ്ങളുടെ ആദ്യ ഡീപ് ഡിസൈൻ-ഇൻസ്‌പയേഡ് സ്റ്റേറ്റ്‌മെന്റ് വാച്ച് കളക്ഷനായ 'സമ്മിറ്റ്' (Sonata Summit watch collection launch) പുറത്തിറക്കി. ലഡാക്കിലെ അസാധാരണവും...

പ്ലൈവുഡുകളിലെ ചിതൽ ശല്യത്തിനെതിരെ ‘ടെർമിവാക്സ്’ സാങ്കേതികവിദ്യയുമായി ഗ്രീൻപ്ലൈ |...

കൊച്ചി: രാജ്യത്തെ മുൻനിര ഇന്റീരിയർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ് ലിമിറ്റഡ് (Greenply TermiVAX anti termite technology) പ്ലൈവുഡുകളിലെ ചിതൽ ശല്യത്തിന് ആജീവനാന്ത സംരക്ഷണം നൽകുന്ന അത്യാധുനിക 'ടെർമിവാക്സ്' (TermiVAX) സാങ്കേതികവിദ്യ...

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി നിസ്സാൻ; 60...

കൊച്ചി: നിസ്സാന്റെ എസ്.യു.വി നിർമ്മാണ മികവിന്റെ 75-ാം വാർഷിക ആഘോഷ വേളയിൽ പുതിയ നാഴികക്കല്ലുമായി നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (Nissan Tecton SUV India Book of Records). ലെയിലെത്തിയ...

ശബരിമല നെയ്യ് ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവനായി...

കൊച്ചി: ഏറെ വിവാദമായ ശബരിമല നെയ്യ് ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി എസ്‌.പി എം.ജെ. സോജനെ നിയമിച്ചു. ഡിവൈ.എസ്.പി സി.എസ്. ഹരിയാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.(Sabarimala Ghee Scam, SP MJ...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...