Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala

കേരളത്തിൽ ആര് വീഴും, ആര് വാഴും? നാളെയറിയാം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവം, നടപടികൾ വേഗത്തിലാക്കാൻ ഹൈക്കമാൻഡ് | Vote counting

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ നാളെ നടക്കും. ഭരണത്തുടർച്ചയെന്ന എൽ.ഡി.എഫിന്റെ ആത്മവിശ്വാസവും ഭരണമാറ്റമുണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ആവേശഭരിതരായ യു.ഡി.എഫും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ അന്തിമഫലം നാളെ ഉച്ചയോടെ വ്യക്തമാകും....

‘പടനയിച്ചവൻ നാടിനെ നയിക്കട്ടെ’: VD സതീശനായി മട്ടന്നൂരിൽ ഫ്ലക്സ് ബോർഡ്, വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം | VD Satheesan

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കരുനീക്കങ്ങൾ പരസ്യമാകുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി കണ്ണൂർ മട്ടന്നൂരിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.(Flex board...

വോട്ടെണ്ണലും ഫലപ്രഖ്യാപനവും എങ്ങനെ?: നടപടിക്രമങ്ങൾ അറിയാം.. | Votes

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് നിശ്ചയിക്കുന്ന വോട്ടെണ്ണൽ ദിനത്തിനായി നാട് ഒരുങ്ങിക്കഴിഞ്ഞു. 140 മണ്ഡലങ്ങളിലെ ജനവിധി അറിയാനുള്ള വോട്ടെണ്ണൽ നടപടികൾ പുരോഗമിക്കുന്നത് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ്. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി 15,465 ഉദ്യോഗസ്ഥരെയാണ്...

കേരളം ആരോടൊപ്പം? വിധിദിനം നാളെ: വോട്ടെണ്ണൽ രാവിലെ 8 മുതൽ, പ്രതീക്ഷയിൽ മുന്നണികൾ | Counting of votes

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഗതിവിധി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ നാളെ നടക്കും. ഭരണത്തുടർച്ചയോ അതോ അട്ടിമറി വിജയത്തിലൂടെയുള്ള ഭരണമാറ്റമോ എന്ന് നാളെയറിയാം. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക....

യു.ഡി.എഫ് അധികാരമോഹികളുടെ കൂട്ടം; കേരളത്തിൽ എൽ.ഡി.എഫ് തരംഗമെന്ന് എം.എ. ബേബി | M.A. Baby

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽ.ഡി.എഫ്) അനുകൂലമായ ജനവിധിയുണ്ടാകുമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി (M.A. Baby). കഴിഞ്ഞ പത്തുവർഷത്തെ ഭരണ നേട്ടങ്ങൾ വിലയിരുത്തുന്ന വോട്ടർമാർക്ക്...

ഭരണവിരുദ്ധ വികാരമില്ല; എൽ.ഡി.എഫ് മൂന്നാം തവണയും അധികാരത്തിലെത്തും: എം.വി. ഗോവിന്ദൻ | M.V. Govindan

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M.V. Govindan). പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ കൃത്യമായി വിലയിരുത്തിയാൽ...

കോഴിക്കോട് വോട്ടെണ്ണൽ ദിനത്തിൽ നിരോധനാജ്ഞ; സ്ട്രോങ്ങ് റൂം വിവാദത്തിൽ ചട്ടലംഘനമില്ലെന്ന് കലക്ടർ | Section 144 Kozhikode

കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ ജില്ലയിൽ ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ അറിയിച്ചു (Section 144 Kozhikode). വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും ആളുകൾ അനാവശ്യമായി തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ്...

കുന്നത്തുനാട്ടിൽ പാർട്ടി കണക്കിൽ പിന്നിൽ; എങ്കിലും വിജയപ്രതീക്ഷയിൽ പി.വി. ശ്രീനിജിൻ | P.V. Sreenijin Kunnathunad

കൊച്ചി: കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ പാർട്ടി കണക്കുകൾ പ്രകാരം താൻ പിന്നിലാണെന്ന് സമ്മതിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി. ശ്രീനിജിൻ (P.V. Sreenijin Kunnathunad). പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് 6000 വോട്ടുകൾക്ക് പിന്നിലാണെന്നും...

‘VSന് സീറ്റ് നിഷേധിച്ചപ്പോൾ കേരളത്തിലുണ്ടായ സാഹചര്യം ഒന്നോർത്താൽ നന്ന്’: മൂവാറ്റുപുഴയിലും VD സതീശനായി ഫ്ലക്സ് ബോർഡ് | VD Satheesan

കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന ഫ്ലക്സ് യുദ്ധം വ്യാപിക്കുന്നു. മൂവാറ്റുപുഴയിലാണ് കടുത്ത മുന്നറിയിപ്പ് നൽകിക്കൊണ്ട് പുതിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. 'കോൺഗ്രസ് കൂട്ടായ്മ' എന്ന പേരിലാണ് ഈ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.(It's...

കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: വരണാധികാരികൾ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ | Strong room

കോഴിക്കോട്: ജില്ലയിലെ സ്ട്രോങ്ങ് റൂമിൽ അട്ടിമറി ശ്രമം നടന്നെന്ന യുഡിഎഫിന്റെ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിലെ വരണാധികാരികൾ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലാത്തതിനാൽ...