HomeKerala Assembly Election 2026കേരളം ആരോടൊപ്പം? വിധിദിനം നാളെ: വോട്ടെണ്ണൽ രാവിലെ 8 മുതൽ, പ്രതീക്ഷയിൽ...

കേരളം ആരോടൊപ്പം? വിധിദിനം നാളെ: വോട്ടെണ്ണൽ രാവിലെ 8 മുതൽ, പ്രതീക്ഷയിൽ മുന്നണികൾ | Counting of votes

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഗതിവിധി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ നാളെ നടക്കും. ഭരണത്തുടർച്ചയോ അതോ അട്ടിമറി വിജയത്തിലൂടെയുള്ള ഭരണമാറ്റമോ എന്ന് നാളെയറിയാം. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. വോട്ടെണ്ണൽ പ്രക്രിയ സുഗമമായി പൂർത്തിയാക്കാൻ സംസ്ഥാനത്തുടനീളം 15,000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.(Who will rule Kerala? Tomorrow is the day of judgement, Counting of votes from 8 am

തരംഗമുണ്ടായാൽ 100 സീറ്റുകൾ വരെ ലഭിക്കുമെന്നും, ചുരുങ്ങിയത് 85 സീറ്റുകളോടെ അധികാരം പിടിക്കുമെന്നും യു.ഡി.എഫ് ക്യാമ്പ് ഉറച്ചു വിശ്വസിക്കുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായത് പ്രതിപക്ഷത്തിന് വലിയ ആവേശം നൽകിയിട്ടുണ്ട്.

എക്സിറ്റ് പോൾ പ്രവചനങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന ഇടതുമുന്നണി, ഭരണത്തുടർച്ചയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. കടുത്ത പോരാട്ടത്തിലും 75 സീറ്റുകൾ വരെ നേടി അധികാരം നിലനിർത്താമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

സംസ്ഥാനത്ത് ഇത്തവണ അക്കൗണ്ട് വിപുലീകരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൻ.ഡി.എ. നേമവും കഴക്കൂട്ടവും നിലനിർത്തുന്നതിനൊപ്പം ഏതാനും മണ്ഡലങ്ങളിൽ കൂടി അട്ടിമറി വിജയം നേടാനായാൽ അത് നിർണ്ണായകമാകുമെന്ന് ബി.ജെ.പി കരുതുന്നു. തിരുവനന്തപുരം ജില്ലയിലെ നേമത്തെ പോരാട്ടം ബി.ജെ.പിക്ക് അഭിമാനപ്രശ്നമാണ്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ ഫലം എങ്ങോട്ട് തിരിയുമെന്നത് കേരളം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നാളെ ഉച്ചയോടെ സംസ്ഥാനത്തെ ഭരണചിത്രം വ്യക്തമാകും.

WhatsApp Channel Banner

Latest updates

നൂൾ ചുഴലിക്കാറ്റ് ചൈനീസ് തീരം തൊട്ടു: ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ...

ബെയ്ജിംഗ്: ചൈനയിലെ തെക്കൻ പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിൽ 'നൂൾ' ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച് കരതൊട്ടു. കൊടുങ്കാറ്റും അതിശക്തമായ മഴയും വ്യാപകമായതോടെ പ്രദേശത്ത് ചൈന അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും ദുരന്തനിവാരണ നടപടികൾക്കും തുടക്കം കുറിച്ചു.(Typhoon Noul...

‘കൈകോർക്കാനും സഖ്യമുണ്ടാക്കാനും തയ്യാറാണ്’: UPയിൽ BJPയെ വീഴ്ത്താൻ അഖിലേഷ്...

ന്യൂഡൽഹി: വരുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായും 'ഇന്ത്യ' മുന്നണിയുമായും സഖ്യത്തിന് തയ്യാറാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മൊറാദാബാദിൽ നടന്ന പൊതുറാലിയിൽ...

‘കിവീസ് ആർ റ്റൂ നൈസ്!’: അമ്പയർ നോട്ട് ഔട്ട്...

ലണ്ടൻ: ക്രിക്കറ്റ് മൈതാനത്ത് അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു സംഭവത്തിന് സാക്ഷ്യം വഹിച്ച് ഇംഗ്ലണ്ടിലെ 'ദി ഹണ്ട്രഡ്' ലീഗ്. നോട്ട് ഔട്ടാണെന്ന് ഓൺ-ഫീൽഡ് അമ്പയർമാർ വിധി എഴുതിയിട്ടും, താൻ ഔട്ടാണോ എന്ന് പരിശോധിക്കാൻ അമ്പയർമാരോട് സ്വയം...

പാക് ബന്ധമുള്ള ഭീകര ശൃംഖല തകർത്ത് പഞ്ചാബ് പോലീസ്:...

ചണ്ഡീഗഡ്: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിച്ചിരുന്ന നിരോധിത ഭീകരസംഘടന ബാബർ ഖൽസ ഇന്റർനാഷണലിന്റെ (BKI) പ്രമുഖ ശൃംഖല പഞ്ചാബ് പോലീസ് തകർത്തു. വിദേശത്ത് പ്രവർത്തിക്കുന്ന ഹാൻഡ്‌ലർമാരുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചിരുന്ന...

വേദിയിൽ ആഭ്യന്തര മന്ത്രിയുണ്ടായിട്ടും വിമർശനവുമായി G സുധാകരൻ: ആക്ഷേപിക്കുന്ന...

ആലപ്പുഴ: പൊതുവേദിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സാക്ഷിയാക്കി സി.പി.എം നേതൃത്വത്തിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ. ആലപ്പുഴ നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാർ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും, നഗരസഭയിലെ പ്രതിഷേധത്തെക്കുറിച്ചുള്ള വിവരങ്ങൾ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....