HomeKerala Assembly Election 2026വോട്ടെണ്ണലും ഫലപ്രഖ്യാപനവും എങ്ങനെ?: നടപടിക്രമങ്ങൾ അറിയാം.. | Votes

വോട്ടെണ്ണലും ഫലപ്രഖ്യാപനവും എങ്ങനെ?: നടപടിക്രമങ്ങൾ അറിയാം.. | Votes

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് നിശ്ചയിക്കുന്ന വോട്ടെണ്ണൽ ദിനത്തിനായി നാട് ഒരുങ്ങിക്കഴിഞ്ഞു. 140 മണ്ഡലങ്ങളിലെ ജനവിധി അറിയാനുള്ള വോട്ടെണ്ണൽ നടപടികൾ പുരോഗമിക്കുന്നത് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ്. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി 15,465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്.(How are the votes counted and the results announced, The procedures are as follows)

വോട്ടെണ്ണലിന്റെ ഓരോ ഘട്ടവും എങ്ങനെയെന്ന് നോക്കാം:

1. സ്ട്രോങ് റൂം തുറക്കൽ

രാവിലെ ആറ് മണിയോടെ ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തും. ഏഴ് മണിക്ക് സ്ഥാനാർത്ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ സ്ട്രോങ് റൂമുകൾ തുറക്കും. ഈ നടപടികൾ പൂർണ്ണമായും വീഡിയോയിൽ പകർത്തും.

2. തപാൽ വോട്ടുകൾ ആദ്യം

എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളാണ്. ഒരു ടേബിളിൽ പരമാവധി 500 പോസ്റ്റൽ ബാലറ്റുകൾ മാത്രമേ എണ്ണൂ. പോസ്റ്റൽ വോട്ടുകൾ കുറവുള്ള മണ്ഡലങ്ങളിൽ എട്ട് മണിക്ക് തന്നെ വോട്ടിങ് യന്ത്രങ്ങളും (EVM) എണ്ണിത്തുടങ്ങും. അല്ലാത്തയിടങ്ങളിൽ എട്ടരയോടെ ഇവിഎം എണ്ണൽ ആരംഭിക്കും.

3. റൗണ്ടുകൾ തിരിച്ചുള്ള വോട്ടെണ്ണൽ

മേശകൾ: ഒരു ഹാളിൽ പരമാവധി 14 മേശകളാണ് വോട്ടെണ്ണലിനായി ഉണ്ടാവുക.

റൗണ്ടുകൾ: ഒരേസമയം 14 ബൂത്തുകളിലെ വോട്ടുകൾ എണ്ണുന്നതിനെയാണ് ഒരു ‘റൗണ്ട്’ എന്ന് വിളിക്കുന്നത്.

പരിശോധന: കൺട്രോൾ യൂണിറ്റിലെ വോട്ടും ‘ഫോം 17 സി’യിലെ കണക്കും ഒത്തുനോക്കിയാണ് കൃത്യത ഉറപ്പാക്കുന്നത്.

4. ഫലപ്രഖ്യാപനം

ഓരോ റൗണ്ട് കഴിയുമ്പോഴും വിവരങ്ങൾ ‘എൻകോർ’ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തും. നിരീക്ഷകൻ സാക്ഷ്യപ്പെടുത്തിയ ശേഷം വരണാധികാരി ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കും. ഹാളിലെ വലിയ ബോർഡുകളിൽ റൗണ്ട് തിരിച്ചുള്ള ലീഡ് നില പ്രദർശിപ്പിക്കും.

5. വിവിപാറ്റ് (VVPAT) പരിശോധന

ഇവിഎമ്മിലെ വോട്ടുകളിൽ എന്തെങ്കിലും വ്യത്യാസം കണ്ടാൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണും. എല്ലാ ഇവിഎമ്മുകളും എണ്ണിത്തീർന്ന ശേഷം, ഓരോ മണ്ഡലത്തിലെയും തിരഞ്ഞെടുത്ത അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ നിർബന്ധമായും എണ്ണി ഒത്തുനോക്കും.

6. കർശന സുരക്ഷ

ത്രിതല സുരക്ഷ: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ക്യു ആർ കോഡ് പാസ്: അനധികൃത പ്രവേശനം തടയാൻ ഉദ്യോഗസ്ഥർക്കും ഏജന്റുമാർക്കും ക്യു ആർ കോഡുള്ള തിരിച്ചറിയൽ കാർഡുകൾ നൽകിയിട്ടുണ്ട്.

മൊബൈൽ വിലക്ക്: നിരീക്ഷകർക്ക് ഒഴികെ മറ്റാർക്കും കൗണ്ടിങ് ഹാളിനുള്ളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല.

ഒരു റൗണ്ടിലെ നടപടികൾ പൂർത്തിയായ ശേഷമേ അടുത്ത റൗണ്ടിലേക്കുള്ള യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ നിന്ന് പുറത്തെടുക്കൂ. അതീവ ജാഗ്രതയോടെയും സുതാര്യമായും നടക്കുന്ന ഈ പ്രക്രിയയിലൂടെ ഉച്ചയോടെ സംസ്ഥാനത്തെ ഭരണചിത്രം വ്യക്തമാകും.

WhatsApp Channel Banner

Latest updates

പാലക്കാട് കാരാകുറിശ്ശിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം...

പാലക്കാട്: പാലക്കാട് കാരാകുറിശ്ശിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശുവിന് ദാരുണാന്ത്യം (Palakkad infant death). പള്ളിക്കുറുപ്പ് സ്വദേശികളായ ഷെഫീഖ് - ഹസീന ദമ്പതികളുടെ 56 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്....

തിരുവനന്തപുരം ഹണിട്രാപ്പ് കേസിൽ നിർണായക വഴിത്തിരിവ്; പരാതിക്കാരൻ സ്വന്തം...

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കോളിളക്കം സൃഷ്ടിച്ച ഹണിട്രാപ്പ് കേസിൽ പുതിയ വഴിത്തിരിവ് (Thiruvananthapuram honeytrap case). കേസിൽ പരാതിക്കാരനായ തെലങ്കാന സ്വദേശിയായ വ്യവസായി മാർക്ക് വിജയകുമാർ തന്റെ ബിസിനസ് പങ്കാളിയാണെന്നും സ്വന്തം കുഞ്ഞിന്റെ...

കൊച്ചിയിൽ ക്രമിനൽ കേസുകളിലെ സ്ഥിരം കുറ്റവാളിക്ക് കാപ്പ; 30-കാരൻ...

കൊച്ചി: നിരന്തരം വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ക്രിമിനൽ കേസ് പ്രതിയെ കാപ്പ (KAPA - കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) ചുമത്തി നാടുകടത്തി എറണാകുളം റൂറൽ പോലീസ് (kochi kapa...

ഓണം കളറാക്കാൻ പൃഥ്വിരാജിന്റെ ‘ഖലീഫ’; തരംഗമായി സിദ് ശ്രീറാമിന്റെ...

കൊച്ചി: വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ഖലീഫ'യിലെ (khalifa movie song) ആദ്യ പ്രണയഗാനം പുറത്തുവിട്ടു. 'അസലായവളേ..' എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം പുറത്തുവന്ന് നിമിഷങ്ങൾക്കകം...

അപൂർവ്വ രോഗാവസ്ഥ; സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവൻ പകർന്ന്...

അങ്കമാലി: കുടലിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്ന അതീവ ഗുരുതരമായ പ്രകൃതത്തിലുള്ള അക്യൂട്ട് മിസെന്ററിക് ഇസ്കീമിയ (Acute Mesenteric Ischemia) ബാധിച്ച രോഗിയെ രണ്ട് സങ്കീർണ്ണ ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...