Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala Assembly Election 2026'സിനിമയിലും രാഷ്ട്രീയത്തിലും ചാൻസ് ചോദിച്ച് പോയിട്ടില്ല, S ജയമോഹൻ വിജയിക്കും, അഭിമാനത്തോടെയാണ്...

‘സിനിമയിലും രാഷ്ട്രീയത്തിലും ചാൻസ് ചോദിച്ച് പോയിട്ടില്ല, S ജയമോഹൻ വിജയിക്കും, അഭിമാനത്തോടെയാണ് പോകുന്നത്’: മുകേഷ് | Assembly Elections

🎙️ Latest Podcast

കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ മാറ്റം. നടനും സിറ്റിംഗ് എം.എൽ.എയുമായ എം. മുകേഷിന് ഇത്തവണ സീറ്റില്ല. പകരം എസ്. ജയമോഹൻ കൊല്ലത്ത് മത്സരിക്കും.(Never asked for chances in cinema or politics, says Mukesh about contesting in Assembly Elections)

സീറ്റ് നിഷേധിക്കപ്പെട്ട വാർത്തകളോട് മുകേഷ് പ്രതികരിച്ചു.സിനിമയിലായാലും രാഷ്ട്രീയത്തിലായാലും ചാൻസ് ചോദിച്ച് താൻ എങ്ങും പോയിട്ടില്ല. പാർട്ടി എന്ത് തീരുമാനിക്കുന്നോ അത് അനുസരിക്കുക എന്നതാണ് രീതി. എം.എൽ.എ സ്ഥാനത്ത് നിന്ന് ഇറങ്ങിപ്പോകുമ്പോൾ അഭിമാനത്തോടെയാണ് പോകുന്നത് എന്നും മുകേഷ് പറഞ്ഞു.

കൊല്ലത്തെ വികസനത്തിന് ജനം വോട്ട് ചെയ്യുമെന്നും എസ്. ജയമോഹൻ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് അഞ്ച് സീറ്റുകളിലെ സ്ഥാനാർത്ഥികളെക്കുറിച്ച് ധാരണയായത്. കൊല്ലം: എസ്. ജയമോഹൻ, കൊട്ടാരക്കര: കെ. എൻ. ബാലഗോപാൽ, ഇരവിപുരം: എം. നൗഷാദ്, ചവറ: സുജിത്ത് വിജയൻ പിള്ള, കുണ്ടറ: എസ്. എൽ. സജികുമാർ എന്നിങ്ങനെയാണിത്. ജില്ലാ സെക്രട്ടേറിയറ്റിന്റെ ഈ നിർദ്ദേശം അന്തിമ അംഗീകാരത്തിനായി സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.