HomeKerala Assembly Election 2026മഞ്ചേശ്വരത്ത് 'മാറ്റമില്ല'; കെ. സുരേന്ദ്രന് തിരിച്ചടിയാകുമെന്ന് എക്സിറ്റ് പോൾ, ജില്ലയിൽ യുഡിഎഫിന്...

മഞ്ചേശ്വരത്ത് ‘മാറ്റമില്ല’; കെ. സുരേന്ദ്രന് തിരിച്ചടിയാകുമെന്ന് എക്സിറ്റ് പോൾ, ജില്ലയിൽ യുഡിഎഫിന് മുൻതൂക്കം | Manjeshwaram exit poll

കാസർകോട്: കേരളം ഉറ്റുനോക്കുന്ന വിഐപി മണ്ഡലമായ മഞ്ചേശ്വരത്ത് യുഡിഎഫ് ആധിപത്യം തുടരുമെന്ന് മനോരമ ന്യൂസ്-സി വോട്ടർ എക്സിറ്റ് പോൾ ഫലം (Manjeshwaram exit poll0. ബിജെപി എ ക്ലാസ് മണ്ഡലമായി പരിഗണിക്കുകയും മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നേരിട്ട് മത്സരരംഗത്തിറങ്ങുകയും ചെയ്ത മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലെ എ.കെ.എം അഷ്റഫ് വിജയം നിലനിർത്തുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 745 വോട്ടുകൾക്ക് കൈവിട്ട മണ്ഡലം ഇത്തവണ പിടിച്ചെടുക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകൾക്ക് തിരിച്ചടിയാകുന്നതാണ് പുതിയ പ്രവചനം. മണ്ഡലത്തിൽ ഇത്തവണ യുഡിഎഫിന് വ്യക്തമായ മേൽക്കൈ ഉണ്ടെന്നും എക്സിറ്റ് പോൾ വ്യക്തമാക്കുന്നു.

കാസർകോട് ജില്ല: യുഡിഎഫിന് മുന്നേറ്റം
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ (മഞ്ചേശ്വരം, ഉദുമ, കാസർകോട്, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്) യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്നാണ് സൂചന. ജില്ലയിലെ സീറ്റ് നിലയും വോട്ട് വിഹിതവും ഇപ്രകാരം പ്രവചിക്കപ്പെടുന്നു:

യുഡിഎഫ്: 2 മുതൽ 4 സീറ്റുകൾ വരെ (41% വോട്ട് വിഹിതം)
എൽഡിഎഫ്: 1 മുതൽ 3 സീറ്റുകൾ വരെ (37% വോട്ട് വിഹിതം)
എൻഡിഎ: 18% വോട്ട് വിഹിതം

പരമ്പരാഗതമായി എൽഡിഎഫ് കോട്ടകളായ മണ്ഡലങ്ങളിലും ഇത്തവണ യുഡിഎഫ് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നാണ് സർവേ നൽകുന്ന സൂചന. വോട്ട് വിഹിതത്തിൽ യുഡിഎഫ് ജില്ലയിൽ ഒന്നാമതെത്തുമെന്നും റിപ്പോർട്ട് പറയുന്നു.

Story Summary: The Manorama News-C Voter exit poll predicts that UDF’s AKM Ashraf will retain the Manjeshwaram seat, dealing a blow to BJP leader K. Surendran. In Kasaragod district, UDF is expected to lead with 2-4 seats and a 41% vote share, while LDF is projected to win 1-3 seats.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് മാർച്ചും സംഘർഷവും: KPCC...

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കെ.പി.സി.സി ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബി.ജെ.പി. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പ്രതിഷേധ മാർച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം എൽ...

ശബരിമല തന്ത്രി സ്ഥാനം: കണ്ഠര് രാജീവരുടെ അപേക്ഷയിൽ ദേവസ്വം...

കൊച്ചി: ശബരിമലയിലെ തന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കി മകൻ കണ്ഠര് ബ്രഹ്മദത്തനെ ചുമതലപ്പെടുത്തണമെന്ന കണ്ഠര് രാജീവരുടെ അപേക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. വരാനിരിക്കുന്ന ദേവസ്വം ബോർഡ് യോഗത്തിൽ...

കുംഭമേള വൈറൽ താരത്തിന് വീണ്ടും പോലീസ് സംരക്ഷണം: ഉത്തരവിട്ട്...

കൊച്ചി: വിവാഹത്തിന് ശേഷം ഉയർന്നുവന്ന ഭീഷണികളെ തുടർന്ന് കുംഭമേള വൈറൽ താരത്തിന് പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പാലാരിവട്ടം പോലീസിനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദ്ദേശം.(Kumbh Mela Viral Girl...

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കാൻ...

പാരീസ്: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് ഫ്രഞ്ച് പാർലമെന്റ് അന്തിമ അംഗീകാരം നൽകി. ഇതോടെ കുട്ടികൾക്ക് സോഷ്യൽ...

അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം:...

ബെംഗളൂരു: മാതാപിതാക്കൾ തമ്മിലുള്ള ബന്ധം വിയോജിപ്പിലാണെങ്കിലും, അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നതവിദ്യാഭ്യാസച്ചെലവുകൾ വഹിക്കാൻ പിതാവിന് നിയമപരമായ ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി. 2005-ലെ ഗാർഹിക പീഡന നിരോധന നിയമത്തിലെ (DV Act) സെക്ഷൻ 20(d)...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...