Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala
HomeKerala Assembly Election 2026'പട നയിച്ചവൻ നാട് നയിക്കും': തൊടുപുഴയിലടക്കം VD സതീശനായി കൂറ്റൻ ഫ്ലക്സ്...

‘പട നയിച്ചവൻ നാട് നയിക്കും’: തൊടുപുഴയിലടക്കം VD സതീശനായി കൂറ്റൻ ഫ്ലക്സ് ബോർഡ് | VD Satheesan

🎙️ Latest Podcast

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് തൊടുപുഴയിൽ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ശനിയാഴ്ച രാത്രിയോടെ ബോർഡുകൾ സ്ഥാപിക്കപ്പെട്ടത്.(Huge flex board for VD Satheesan in Thodupuzha )

‘പട നയിച്ചവൻ നാട് നയിക്കും’ എന്ന തലക്കെട്ടോടെ വി.ഡി. സതീശന്റെ പൂർണ്ണകായ ചിത്രമാണ് ബോർഡിലുള്ളത്. ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യങ്ങൾ’ എന്നും ബോർഡിൽ കുറിച്ചിട്ടുണ്ട്. ‘ടീം യുഡിഎഫ് തൊടുപുഴ’ എന്ന പേരിലാണ് ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

തൊടുപുഴയ്ക്ക് പുറമെ ഇരിക്കൂറിലും സമാനമായ രീതിയിൽ സതീശന് അനുകൂലമായ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശനെ പിന്തുണച്ചും മറ്റ് നേതാക്കളെ അനുകൂലിച്ചും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നത് പാർട്ടി നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്.

സീറ്റ് നിലയിൽ വ്യക്തത വരുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളും ചേരിതിരിയലുകളും പരസ്യമാകുന്നതിൽ യുഡിഎഫ് ഘടകകക്ഷികൾക്കും കോൺഗ്രസ് ഹൈക്കമാൻഡിനും അതൃപ്തിയുണ്ട്. ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് നേതാക്കൾ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, പ്രവർത്തകർ സോഷ്യൽ മീഡിയയിലും തെരുവുകളിലും തങ്ങളുടെ പ്രിയ നേതാക്കൾക്കായി പ്രചാരണം തുടരുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.