ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരൻ പ്രചാരണ രംഗത്ത് സജീവമാകുന്നു. മണ്ഡലത്തിലെ വിവിധ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അദ്ദേഹം കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുമായി ഫോണിൽ സംസാരിച്ചു.(G Sudhakaran seeks Kanthapuram’s support regarding Assembly elections )
അമ്പലപ്പുഴയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാന്തപുരവുമായി പങ്കുവെച്ച സുധാകരൻ, തന്റെ വിജയത്തിനായി അദ്ദേഹത്തിന്റെ പിന്തുണയും പ്രാർത്ഥനയും അഭ്യർത്ഥിച്ചു. ദീർഘകാലമായി കാന്തപുരവുമായി വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന നേതാവാണ് സുധാകരൻ.
സുധാകരന്റെ അഭ്യർത്ഥനയോട് പോസിറ്റീവായാണ് കാന്തപുരം പ്രതികരിച്ചത്. തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നതായി കാന്തപുരം അറിയിച്ചു.

