HomeKerala Assembly Election 2026നിയമസഭാ തെരഞ്ഞെടുപ്പ്: പത്രികാ സമർപ്പണത്തിന് നാളെ ഒരു ദിവസം കൂടി; രാഷ്ട്രീയ...

നിയമസഭാ തെരഞ്ഞെടുപ്പ്: പത്രികാ സമർപ്പണത്തിന് നാളെ ഒരു ദിവസം കൂടി; രാഷ്ട്രീയ പോരാട്ടം മുറുകുന്നു | Assembly elections

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി ഒരു ദിവസം കൂടി മാത്രം ബാക്കി. അവധി ദിനമായ ഇന്ന് കഴിഞ്ഞ്, തിങ്കളാഴ്ച വൈകുന്നേരത്തോടെ പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിക്കും. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളെല്ലാം നാളെ പത്രിക സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ്.(Assembly elections, One more day for filing nominations tomorrow)

മാർച്ച് 15-ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വളരെ കുറഞ്ഞ സമയം മാത്രമാണ് സ്ഥാനാർത്ഥികൾക്ക് പത്രിക നൽകാൻ ലഭിച്ചത്. സൂക്ഷ്മ പരിശോധന മാർച്ച് 24നും, പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മാർച്ച് 26മാണ്. വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് അതിനായി ലഭിക്കുന്ന അവസാന അവസരവും നാളെയാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ദിവസം വരെയാണ് പുതിയ വോട്ടർമാർക്ക് അപേക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിരിക്കുന്നത്. 18 വയസ്സ് തികഞ്ഞവർക്ക് ‘വോട്ടർ ഹെൽപ്പ് ലൈൻ’ ആപ്പ് വഴിയോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് വഴിയോ ഇന്ന് തന്നെ അപേക്ഷിക്കാവുന്നതാണ്.

തിരുവനന്തപുരം സെൻട്രൽ, മലപ്പുറം എന്നിവിടങ്ങളിലടക്കം അവസാനഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ എൽഡിഎഫ് പ്രചാരണത്തിൽ സജീവമായി. സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും പൂർത്തിയാക്കി യുഡിഎഫ് കളത്തിലിറങ്ങിക്കഴിഞ്ഞു. ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക കൂടി പുറത്തുവന്നതോടെ എൻഡിഎ ക്യാമ്പുകളും സജീവമാണ്.

WhatsApp Channel Banner

Latest updates

‘ബുൾഡോസർ നീതി’: അലഹബാദ് ഹൈക്കോടതിയിൽ ഭിന്നവിധി; കേസ് ചീഫ്...

പ്രയാഗ്‌രാജ്: ക്രിമിനൽ കേസുകളിൽ കുറ്റാരോപിതരാകുന്നവരുടെ വീടുകൾ ഇടിച്ചുനിരത്തുന്ന 'ബുൾഡോസർ നീതി' തടയുന്നതിനായി വിചാരണക്കോടതികൾക്കും ഹൈക്കോടതിക്കും ഉത്തരവിറക്കാൻ സാധിക്കുമോ എന്ന വിഷയത്തിൽ അലഹബാദ് ഹൈക്കോടതിയിൽ ഭിന്നവിധി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് രണ്ട് വർഷത്തേക്ക് പ്രതികളുടെ...

വെനസ്വേലയിൽ ഹാന്റാ വൈറസ് ബാധിച്ച് 3 മരണം: സ്ഥിരീകരിച്ച്...

കാരക്കസ്: വെനസ്വേലയിൽ ഹാന്റാ വൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അൻസോവാടെഗി പ്രവിശ്യയിലെ ഗ്രാമീണ മേഖലയിലുള്ള ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളാണ് മരിച്ചത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് നേരിട്ട്...

‘പണത്തിന് മീതെ പരുന്തും പറക്കില്ലേ? സംസ്ഥാനത്ത് എന്താണ് നടക്കുന്നത്?...

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലെ നിയമപരമായ വീഴ്ചകളിൽ പൊലീസിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അടിസ്ഥാനപരമായ...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തുന്നതിനായി ഡൽഹി പോലീസ് നിയമപദേശം തേടുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ...

‘ഒരിക്കലും മറക്കില്ല’: കേരള തീരത്തിന് സമീപം തീപിടിച്ച കപ്പലിൽ...

ന്യൂഡൽഹി: കേരള തീരത്തിന് സമീപം തീപിടിച്ച് സ്ഫോടനമുണ്ടായ ചരക്കുകപ്പലിൽ നിന്ന് 12 ചൈനീസ് ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യൻ സായുധ സേനയ്ക്ക് നന്ദി അറിയിച്ച് ചൈന. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം വാർഷികാഘോഷ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...