HomeIran Israel Conflictപശ്ചിമേഷ്യൻ യുദ്ധം: കുവൈത്തിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി | West...

പശ്ചിമേഷ്യൻ യുദ്ധം: കുവൈത്തിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി | West Asian War

കുവൈത്ത് സിറ്റി: ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിനിടെ കുവൈത്തിലെ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ രാമനാഥപുരം കുളത്തൂർ സ്വദേശി സന്താന സെൽവം ആണ് മരിച്ചത്. കുവൈത്തിലെ വൈദ്യുതി-കുടിവെള്ള പ്ലാന്റിലെ കരാർ ജീവനക്കാരനായിരുന്നു ഇദ്ദേഹം.(West Asian War, Tamil Nadu native killed in attack in Kuwait )

തിങ്കളാഴ്ച പുലർച്ചെയോടെയാണ് കുവൈത്തിലെ പ്രധാനപ്പെട്ട പ്ലാന്റിന് നേരെ മിസൈൽ ആക്രമണമുണ്ടായത്. പ്ലാന്റിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും ഇന്ത്യൻ പൗരന്റെ മരണം കുവൈത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇറാനെതിരെ ശക്തമായ കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായാണ് ഏറ്റവും പുതിയ സൂചനകൾ. ഇതിന്റെ ഭാഗമായി പശ്ചിമേഷ്യയിലേക്ക് 10,000 അധിക സൈനികരെ വിന്യസിക്കാനുള്ള നീക്കത്തിലാണ് പെന്റഗൺ. സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന വാർത്തകൾക്കിടയിലും ഈ സൈനിക നീക്കം മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Clickable Info Box